ആലപ്പുഴ: കേരളത്തിന്റെ കടൽത്തീരത്ത് മണൽ ഖനനം തുടങ്ങാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.കടലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന നടപടി മത്സ്യസമ്പത്ത് ഇല്ലാതക്കും.
മത്സ്യത്തൊഴിലാളികൾക്കും തീരത്തിനും ദോഷം ചെയ്യുന്ന പ്രവ്യത്തി നടത്താൻ സമ്മതിക്കില്ല.ചെയർമാൻ സുനിൽ ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാക്സൺ ആറാട്ടുകുളം അധ്യക്ഷത വഹിച്ചു. ഇഗ്നേഷ്യസ് അത്തിപ്പൊഴിയിൽ, അഗസ്റ്റിൻ ചാക്കോ, ജോഷി പള്ളിപ്പറമ്പിൽ, ജോഫിൻ ഏബ്രഹാം, ജോസ് കുഞ്ഞ്, ജെറാൾഡ് എന്നിവർ പ്രസംഗിച്ചു