കൊച്ചി:എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പു പറയുന്നുവെന്ന തരത്തിലുള്ള വിവരമാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കോട്ടയത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.