ബീഹാറിലെ നവാഡ ബസാറില്‍ നിന്നുള്ള വീഡിയോയില്‍ പരീക്ഷാ ഹാളിലെത്താന്‍ വൈകിയ ഒരു പെണ്‍കുട്ടി സ്കൂളിന്‍റെ ഗേറ്റിന് അടിയിലൂടെ നൂണ്ട് കടക്കുന്നത് കാണാം. ആഘോഷമായി കൊടിതോരണങ്ങളും ബലൂണുകളും കെട്ടിയിട്ട ഒരു സ്കൂള്‍ ഗേറ്റിന് മുന്നില്‍ മൂന്നാല് പേര്‍ നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ഒരു പെണ്‍കുട്ടി നിലത്ത് കിടന്ന് ഗേറ്റിന് അടിയിലൂടെ നൂണ്ട് കടക്കാന്‍ ശ്രമിക്കുന്നു.
ഗേറ്റിനും നിലത്തിനും ഇടയിലുള്ള ചെറിയ വിടവിലൂടെ പെണ്‍കുട്ടി ഏങ്ങനെ അപ്പുറം കടക്കുമെന്ന് കാഴ്ചക്കാരന്‍ അതിശയിച്ച് നില്‍ക്കുന്നതിനിടെ കുട്ടി വിദഗ്ദമായി ഗേറ്റിനുള്ളിലേക്ക് നൂണ്ട് പോകുന്നതും കാണാം.