ദോഹ: നിരോധിത ഗുളികകളുമായി ഖത്തറിലെത്തിയ യാത്രക്കാരന്‍ പിടിയില്‍. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്.
നിരോധിത ലിറിക ഗുളികകളുമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടിയത്. ഭക്ഷണം കൊണ്ടുവന്ന പാത്രത്തില്‍ ഭക്ഷണത്തിന് അടിയിലായി പൊതിഞ്ഞ നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമാണ് ഭക്ഷണ പാത്രവും കൊണ്ടുവന്നത്.
നിരോധിത ഗുളികകള്‍ കണ്ടെടുക്കുന്ന വീഡിയോ ഖത്തര്‍ കസ്റ്റംസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 2,100 ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്.നിരോധിത ലിറിക ഗുളികകളുമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടിയത്. ഭക്ഷണം കൊണ്ടുവന്ന പാത്രത്തില്‍ ഭക്ഷണത്തിന് അടിയിലായി പൊതിഞ്ഞ നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമാണ് ഭക്ഷണ പാത്രവും കൊണ്ടുവന്നത്.2,100 ലിറിക ഗുളികകളാണ് പിടിച്ചെടുത്തത്.