മുംബൈ: ദ ബാ***ഡ്സ് ഓഫ് ബോളിവുഡ് എന്ന പേരിൽ ഒരു നെറ്റ്ഫ്ലിക്സ് സീരീസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ 2025-ലെ പ്രധാന സീരിസുകളില്‍ ഒന്ന് ഇതാണ്. ആര്യന്‍ ഖാന്‍റെ പിതാവ് ഷാരൂഖ് ഖാൻ തന്നെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. ഇതിന്‍റെ രസകരമായ പ്രമോ വീഡിയോയും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്.വീഡിയോയിൽ ആര്യൻ ഖാനും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഏതാണ്ട് രണ്ട് കൊല്ലത്തിലേറെയായി ആര്യന്‍ ഖാന്‍ നെറ്റ്ഫ്ലിക്സിനായി ഒരു സീരിസ് ചെയ്യുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നു. ഷോബിസ് എന്നായിരിക്കും ഇതിന്‍റെ പേര് എന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
എന്നാല്‍ പ്രതീക്ഷത് പോലെ സിനിമ രംഗവുമായി ബന്ധപ്പെട്ട കഥയാണ് സീരിസില്‍ പറയുന്നത്.ടൈറ്റില്‍ സംബന്ധിച്ച ആമുഖം ഷാരൂഖിനെക്കൊണ്ട് വീണ്ടും വീണ്ടും എടുപ്പിക്കുന്ന സംവിധായകന്‍ ആര്യന്‍ ഖാനെയാണ് പ്രമോ വീഡിയോയില്‍ കാണിക്കുന്നത്. ഒടുവില്‍ ഷാരൂഖ് ക്ഷമ നശിച്ച് ‘നിന്‍റെ പിതാവിന്‍റെ ഭരണമാണോ ഇവിടെ’ എന്ന് പോലും ചോദിക്കുന്നുണ്ട്.
ഏറ്റവും മോശമായ, ധീരമായ, വിചിത്രമായ, ഭ്രാന്തമായ, ഭൂമിയിലെ ഏറ്റവും മികച്ച ഷോ എന്നാണ് ഷാരൂഖ് പ്രമോയില്‍ ഷോയെ വിശദീകരിക്കുന്നത്. അതേ സമയം നെറ്റ്ഫ്ലിക്സ് ചടങ്ങില്‍ ഷോയുടെ ചില എപ്പിസോഡുകള്‍ കണ്ടുവെന്നും ഇത് തീര്‍ത്തും രസകരമാണ് എന്നുമാണ് ഷാരൂഖ് പറയുന്നത്.
ബോളിവുഡിന്‍റെ തിളക്കമുള്ള എന്നാല്‍ ചതികുഴികള്‍ ഉള്ള ലോകത്ത് പുറത്ത് നിന്നുള്ള ഒരാളുടെ സാഹസികയും എന്നാല്‍ വികാരതീവ്രവുമായ ഒരു സാഹസിക യാത്രയാണ് സീരിസ് എന്നാണ് നെറ്റ്ഫ്ലിക്സ്
ദ ബാ***ഡ്സ് ഓഫ് ബോളിവുഡിനെ സിനോപ്സില്‍ വിശേഷിപ്പിക്കുന്നത്