കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
അമിത വേഗത്തിൽ ബസ് മറിഞ്ഞു ആയിരുന്നു അപകടം. സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു ബസ് മറിഞ്ഞത്.ബസിന്റെ അമിത വേഗതയാണ് അപടത്തിനിടയാക്കിയത്. എൻഫോഴ്സ്മെൻ്റ് ആർടിഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഗതാഗത വകുപ്പിന് സമർപ്പിച്ചു.
അമിത വേഗതയിൽ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായി എന്നാണ് കണ്ടെത്തൽ. അതേസമയം അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഒളിവിൽ പോയി. ബസ് ഡ്രൈവർക്ക് എതിരെ മെഡിക്കൽ കോളേജ് പോലീസ് എടുത്ത കേസിൽ അന്വേഷണം തുടരുന്നു. മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്.