എന്നും ലാര്‍ജര്‍ ദാന്‍ ലൈഫായ, കൊമേര്‍ഷ്യല്‍ സിനിമകളിലെ നായകന്മാര്‍ക്ക് ഒരു പ്രേത്യേക ഫാന്‍ ബേസ് ഉണ്ടായിരുന്നു. ജീവിതത്തില്‍ നടക്കാതെ പോയതൊക്കെയും സ്‌ക്രീനില്‍ നായകന്മാര്‍ ചെയ്യുന്നത് കണ്ടു പ്രേക്ഷകര്‍ കയ്യടിച്ചിരുന്ന കാലമുണ്ടായിരുന്നു.
എന്നാല്‍ അതിശക്തരായ ആ നായകര്‍ക്കൊപ്പം മറ്റൊരു കൂട്ടം നായകന്മാരെയും മലയാള സിനിമ സൃഷ്ടിച്ചിരുന്നു. മിഡില്‍ ക്ലാസ്സില്‍ പെട്ട് ജീവിതം ആടിയുലയുന്ന, കുടുംബത്തിന്റെ ഭാരം സ്വന്തം തലയില്‍ ഏറ്റുവാങ്ങേണ്ടി വരുന്ന, അപകര്‍ഷതാബോധബോധമുള്ള, പലപ്പോഴും തൊഴില്‍രഹിതനായ നായകന്മാര്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഇത്തരം ജീവിതത്തെ പ്രതിനിധീകരിച്ച് സ്‌ക്രീനിലെത്തുന്ന നായകന്മാര്‍ക്കും കൈയ്യടി വീണിരുന്നു
. ശ്രീനിവാസന്‍,ജഗദീഷ് തുടങ്ങിയ അഭിനേതാക്കളായിരുന്നു പലപ്പോഴും അത്തരം നായകന്‍മാരെ റെപ്രെസെന്റ് ചെയ്തിരുന്നത്. കാഴ്ചക്കാരന് കൂടുതല്‍ അടുപ്പം തോന്നിയിരുന്ന ആ നായകന്മാരുടെ ഇന്നത്തെ റെപ്രെസന്റേഷന്‍ ആണ് ബേസില്‍ ജോസഫ്.ഒട്ടും അസാധാരണത്വം ഇല്ലാത്ത, എന്തിനെയും പുഞ്ചിരിയോടെ സ്വീകരിക്കുന്ന റിലേറ്റബിള്‍ ആയ മുഖമാണ് ബേസിലിന്.
ചുറ്റുമുള്ള സമൂഹത്തോട് അത്രമേല്‍ ഇഴുകിച്ചേര്‍ന്നു നില്‍ക്കും ബേസിലിന്റെ കഥാപാത്രങ്ങള്‍. ഇയാളെ ഞാന്‍ എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ അല്ലെങ്കില്‍ ഇത് ഞാനാണല്ലോ എന്ന പ്രതീതി ബേസില്‍ ജോസഫ് കഥാപാത്രങ്ങള്‍ എപ്പോഴും സമ്മാനിക്കുന്നു. ജീവിതത്തില്‍ തങ്ങള്‍ക്ക് സാധിക്കാതെ പോകുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ കഴിയുന്ന നായകനേക്കാള്‍, തങ്ങളുടെ ജീവിതം സ്‌ക്രീനില്‍ പകര്‍ത്തുന്ന നായകനായാണ് ബേസില്‍ മിക്ക സിനിമകളിലും എത്തുന്നത്.
അതുകൊണ്ട്തന്നെ അയാളോട് എന്തെന്നില്ലാത്ത അടുപ്പം കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നും.ജീവിതഗന്ധിയായ ഈ നായകരെ സൃഷ്ടിക്കുന്നതില്‍ സിനിമകളുടെ തിരക്കഥയ്ക്കും മേക്കിങ്ങിനുമെല്ലാം വലിയ റോളുണ്ടെങ്കിലും ആ ഓരോ വേഷങ്ങളിലും ബേസില്‍ കൊണ്ടുവരുന്ന തന്മയത്വത്തിന്റെ ഒരു മാജിക് ഉണ്ട്. തമാശ തന്നെയായിരുന്നു എന്നും ബേസിലിന്റെ പ്രധാന ആയുധം. എന്നാല്‍ ഗൗതമന്റെ രഥത്തിലെ വെങ്കിടി ആയിരുന്നു അയാളിലെ അഭിനേതാവിന്റെ മറ്റൊരു മുഖം ആദ്യം പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തത്.
നാടും വീടും കൂട്ടുകാരേയും ഉപേക്ഷിച്ച് ഗള്‍ഫില്‍ പോകേണ്ടി വരുന്ന ഒരാളുടെ ആത്മസംഘര്‍ഷത്തെ ബേസില്‍ മികച്ചതാക്കി. ഒരുത്തന്‍ സ്വന്തം നാട്ടുകാരെയും കൂട്ടുകാരെയും ഉപേക്ഷിച്ച് വേറെയൊരു നാട്ടിലേക്ക് പോകണമെങ്കില്‍ അവനെന്തൊരു ഗതിയില്ലാത്തവന്‍ ആയിരിക്കുമെന്ന് കൂട്ടുകാരോട്ചിരിച്ചുകൊണ്ട് എന്നാല്‍ ഉള്ളില്‍ വിഷമത്തോടെ പറഞ്ഞ് ഒടുവില്‍ കലങ്ങിയ കണ്ണുമായി എയര്‍പോര്‍ട്ടിലേക്ക് കയറിപോകുന്ന വെങ്കിടി പലരുടെയും പ്രതിരൂപമായിരുന്നുഒറ്റപ്പെടലിന്റെ വേദനയെ ഒരൊറ്റ സീന്‍ കൊണ്ട് ബേസിലിന് പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കാനായി.
നായകനായി പുറത്തിറങ്ങിയ പാല്‍ത്തു ജാന്‍വറിലെ മൃഗഡോക്ടര്‍ പ്രസൂണ്‍ കൃഷ്ണകുമാര്‍ വളരെ ഇമോഷണലായ, സറ്റില്‍ ആയ ബേസില്‍ നായകനായിരുന്നു. തനിക്കിഷ്ടമില്ലാത്ത ഒരു ജോലിയില്‍ വന്നുപെടുന്നയാള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെയും ബേസില്‍ ജോസഫ്മനോഹരമാക്കി.ഒരു മിനിമം ഗ്യാരന്റി നടനിലേക്കുള്ള ബേസിലിന്റെ ചുവടുമാറ്റമായിരുന്നു വിപിന്‍ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേയിലൂടെ കണ്ടത്.
പുരുഷാധിപത്യത്തിന്റെ പ്രതിനിധിയായ, കുടുംബത്തിലെ സ്ത്രീകള്‍ക്ക് മേല്‍ അധികാര പ്രയോഗം കാണിക്കുന്ന രാജേഷ് ബേസിലിന്റെ കൈകളില്‍ ഭദ്രമായിരുന്നു. പ്രതിനായകന്റെ സ്വഭാവം ഉള്ള എന്നാല്‍ വില്ലന്‍ വേഷങ്ങളുടെ സ്ഥിരം ശരീരഭാഷകളിലൂടെ സഞ്ചരിക്കാതെ ബേസില്‍ ജോസഫ് രാജേഷിനെ തന്റെ സ്‌റ്റൈലിലേക്ക് മാറ്റിയെടുത്തു.
ഇതിന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു രൂപം സൂക്ഷ്മദര്‍ശിനിയിലെ മാനുവലില്‍ കണ്ടു. നെഗറ്റീവ് ടച്ചും നര്‍മമൂഹൂര്‍ത്തങ്ങളും ഫാലിമി എന്ന സിനിമയിലെ ബേസിലിന്റെ അനൂപ് ഒരു ശരാശരി മലയാളി യുവാവിന്റെ എല്ലാ അപകര്‍ഷതാബോധങ്ങളും പ്രാരാബ്ധവും സ്വപ്നങ്ങളും കൊണ്ട് നടക്കുന്നയാളാണ്.
കല്യാണം നടക്കാതെയാകുമ്പോഴുള്ള അയാള്‍ക്കുള്ളിലെ സംഘര്‍ഷങ്ങളും സ്വന്തം അച്ഛനുമായുള്ള അനൂപിന്റെ അസ്വാരസ്യങ്ങളും ബേസില്‍ ജോസഫ് കൃത്യതയോട് നമുക്ക് മുന്നിലെത്തിച്ചുഉണ്ടെങ്കിലും രാജേഷും മാനുവലുംരണ്ട് ധ്രുവങ്ങളില്‍ നിലയുറപ്പിച്ചവരായിരുന്നു.