യമുനയും രാമായണവുമടക്കം വിഷയങ്ങള്‍, ആരോപണപ്രത്യാരോപണങ്ങള്‍, എ.എ.പി എം.എല്‍മാരുടെ രാജി, കൊണ്ടു കൊടുത്തും ത്രികോണപോരാട്ടം കണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുക്കമാണ് ഡല്‍ഹി വിധിയെഴുതിയത്. 60.2%-മാണ് പോളിങ്. പോളിങ് ശതമാനത്തിലെ കുറവ് ആര്‍ക്കനുകൂലമാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍. വിധിയെഴുത്തിന് പിന്നാലെ നിരനിരയായി പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ഒട്ടുമിക്ക ഏജന്‍സികളും ബി.ജെ.പി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. ഈ പ്രവചനങ്ങളെ തള്ളുകയാണ് എ.എ.പി.

യഥാര്‍ഥ ജനവിധി ഫെബ്രുവരി എട്ടിന് പുറത്തുവരും.”ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നു. തുടർഭരണം ലക്ഷ്യമിട്ട്‌ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജൻസി പോളുകൾ പ്രവചിക്കുന്നു.

അതേസമയം, പ്രവചനങ്ങളെ എ.എ.പി. തള്ളിക്കളഞ്ഞു. അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്ന് പാർട്ടി വക്താക്കൾ പറഞ്ഞു. ഡൽഹിയിലെ മോദി തരംഗമാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ തെളിയുന്നതെന്ന് ബി.ജെ.പി.

പ്രതികരിച്ചു. 70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന്36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്. വോട്ടെടുപ്പിന് പിന്നാലെ കണക്കുകൂട്ടലിലാണ് ഓരോ പാര്‍ട്ടികളും

ഡല്‍ഹിയില്‍ തീപാറിയപ്രചാരണമായിരുന്നു എ.എ.പിയും ബി.ജെ.പിയും കോൺ​ഗ്രസും നടത്തിയത്. രാമായണത്തെ കൂട്ടുപിടിച്ചും പാർട്ടികൾ പോരടിക്കുന്ന കാഴ്ചയാണ് പ്രചാരണവേളയിൽ കണ്ടത്.

വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ അയച്ച സ്വർണ മാനിനെപ്പോലെയാണ് ബി.ജെ.പി.യെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത് വിവാദത്തിന് തുടക്കമിട്ടു.വാഗ്ദാനങ്ങൾ പാലിക്കാതെ ബി.ജെ.പി. വഞ്ചിക്കുമെന്ന് കാണിക്കാനാണ് ഇത്തരത്തിൽ കെജ്‌രിവാൾ പ്രതികരിച്ചതെങ്കിലും രാമായണത്തെ കെജ്‌രിവാൾ അവഹേളിച്ചെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

കെജ്‌രിവാൾ ഹിന്ദുവിരുദ്ധനാണെന്നും ബി.ജെ.പി. ആരോപിച്ചു. ഇല്ലാക്കഥ പറഞ്ഞ് കെജ്‌രിവാൾ രാമായണത്തെ അവഹേളിച്ചെന്നും ഹിന്ദുവികാരംവ്രണപ്പെടുത്തിയെന്നും ബി.ജെ.പി. ഡൽഹി പ്രസിഡന്റ് വീരേന്ദ്ര സച്‌ദേവ പറഞ്ഞു. പിന്നാലെ പ്രായശ്ചിത്ത പ്രാർഥനയ്ക്ക് ബി.ജെ.പി. നേതാക്കൾ ഡൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തുകയും ചെയ്തു.

എന്നാൽ വിട്ടുകൊടുക്കാതെ കെജ്‌രിവാളിന്റെ മറുപടിയുമെത്തി. രാവണനെ ന്യായീകരിക്കുന്ന അസുരപ്രേമികളായി ബി.ജെ.പി. നേതാക്കൾ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തിരഞ്ഞെടുപ്പിൽ പഞ്ചാബിൽനിന്ന് നേതാക്കളെയിറക്കി ആം ആദ്മി പാർട്ടി നടത്തുന്ന പ്രചാരണം വരെ ബി.ജെ.പി.യും കോൺഗ്രസും ഉയർത്തിക്കാട്ടി.

മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണം നയിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പഞ്ചാബ് പോലീസിന്റെ അകമ്പടിയുണ്ട്. ഇത് പഞ്ചാബിലെ ഭരണകൂടസംവിധാനങ്ങളുടെ ദുരുപയോഗമാണെന്നാണ് പാർട്ടികൾ ആരോപിച്ചത്. എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ എ.എ.പിയുടെ മറുപടിയുമെത്തി.”

അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലമായ ന്യൂഡൽഹിയിലെ ബി.ജെ.പി. സ്ഥാനാർഥി പർവേഷ് വർമ പഞ്ചാബി നേതാക്കളുടെ വരവിനെ വിമർശിച്ചിരുന്നു. ഇത് എ.എ.പി. പ്രചാരണവിഷയമാക്കി. ബി.ജെ.പി.

നേതാവ് പഞ്ചാബികളെ അപമാനിച്ചെന്ന് കെജ്‌രിവാൾ ആരോപിച്ചു. എന്നാൽ, താൻ വിമർശിച്ചത് എ.എ.പി. നേതാക്കളെയാണെന്ന് വിശദീകരിച്ച് പിന്നാലെ വർമ രംഗത്തെത്തുകയും ചെയ്തു. അധികാരദുർവിനിയോഗം നടത്തിയാണ് എ.എ.പി.പ്രചാരണമെന്നാണ് ന്യൂഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിതും ആരോപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *