ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി സ്വിഗ്ഗിയുടെ ഓഹരികള്‍ ഇന്ന് എട്ടു ശതമാനം ഇടിഞ്ഞു. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 799.08 കോടി രൂപയായി വര്‍ദ്ധിച്ചതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇയില്‍ 387.95 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വിഗ്ഗി ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 387ലേക്ക് ഇടിയുകയായിരുന്നു.
ഇത് ലിസ്റ്റിങ് വിലയായ 412 രൂപയേക്കാള്‍ കുറവാണ്.സ്വിഗ്ഗിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 617 രൂപയാണ്. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതുവരെ 26.22 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.
ഒരു മാസം കൊണ്ട് സ്വിഗ്ഗി 24.88 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ കമ്പനിക്ക് 574.38 കോടി രൂപയായിരുന്നു നഷ്ടം. ഇത്തവണ നഷ്ടം വര്‍ധിച്ചതാണ് സ്വിഗ്ഗിയുടെ ഓഹരിയെ ബാധിച്ചത്