മാനന്തവാടി: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ യുവതി മരിച്ചു. നൃത്താധ്യാപിക മാനന്തവാടി ശാന്തിനഗറിലെ അലീഷയാണ് (34) മരിച്ചത്. ഭർത്താവ് ജോബിനാപ്പം കാറിൽ സഞ്ചരിക്കവേ വ്യാഴാഴ്ച രാത്രി കാർമറിഞ്ഞാണ് അപകടമുണ്ടായത്.
മൈസൂരുവിലെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വയനാട്ടിലേക്ക് വരുന്നതിനിടെയാണ് മരിച്ചത്.പരിക്കേറ്റ ജോബിൻ ചികിത്സയിലാണ്.
മാനന്തവാടിയിൽ നൃത്തവിദ്യാലയം നടത്തിയിരുന്ന അലീഷ ടി.വി. ചാനലുകളിലെ റിയാലിറ്റിഷോകളിലും മറ്റും പങ്കെടുത്ത താരം കൂടിയാണ്. റിട്ട. എസ്.ഐ. ജോസിന്റെയും റീനയുടെയും മകളാണ് അലീഷ. മകൾ: എലൈന എഡ്വിഗ ജോബിൻ.