ആലപ്പുഴ: അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു. ചള്ളിയിൽക്കാട്ട് ബാറിന് നേരെയാണ് ആക്രമണമുണ്ടായത്.മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബാർ അടിച്ചു തകർക്കുകയും മദ്യക്കുപ്പിയുമായി കടന്നുകളയുകയുമായിരുന്നു.
മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അർത്തുങ്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.