ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനു കീഴിലുള്ള ‘കെപ്വ എഫ്.സി’ ഫുട്‌ബോള്‍ കൂട്ടായ്മയുടെ 2025-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. എയര്‍പോര്‍ട്ട് റോഡിലെ ഡെസേര്‍ട്ട് ക്യാമ്പില്‍ വിളിച്ചുച്ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തത്. അജ്മല്‍ കോളക്കോടന്‍ (പ്രസിഡണ്ട്), സെമീര്‍ തെരട്ടമ്മല്‍ (സെക്രട്ടറി) ഫെബിന്‍ വി.പി (ട്രഷറര്‍), അനസ് വലമ്പൂര്‍ (ടീം-മാനേജര്‍) എന്നിവരെയും 16 കോര്‍ കമ്മിറ്റി അംഗങ്ങളെയും യോഗം തെരെഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി ലിയാക്കത്തലി കാരങ്ങാടന്‍, ഷമീം കുനിയില്‍, ജൗഹര്‍ കുനിയില്‍ എന്നിവരും, ഷംസ്പീര്‍, വഹീദുറഹ്‌മാന്‍, അസ്ലം കോളക്കോടന്‍ എന്നിവരെ സ്റ്റിയറിംങ്ങ് കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.


സെമീര്‍ എം.ടി (വൈ.പ്രസിഡണ്ട്) മൊഹിയുദ്ധീന്‍ (ജോ.സെക്രട്ടറി), അബ്ദുല്‍ ഹഖ് (ഇവന്റ് കണ്‍വീനര്‍), ജുനൈദ് വടക്കുംമുറി (ഫിനാന്‍സ് സെക്രട്ടറി), നവാസ്, റോഷന്‍ (മീഡിയ കോര്‍ഡിനേറ്റര്‍മാര്‍) സിറാജ്, റാസി, ഷബീര്‍ (ടീം കോര്‍ഡിനേറ്റര്‍മാര്‍), നിഷാദ് (ജോബ് സെല്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Leave a Reply

Your email address will not be published. Required fields are marked *