കോഴിക്കോട്ട് തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് നിസാറിന്‍റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
രണ്ടുവര്‍ഷം മുന്‍പ് നിസാറിന്‍റെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ടു കുട്ടികളും മരിച്ചത് നിസാറിന്‍റെ ഭാര്യവീട്ടില്‍ വച്ചാണ്.
