പതിനഞ്ച് വർഷത്തെ നീണ്ട കരിയറിന് ശേഷം സൗരാഷ്ട്ര ബാറ്റ്സ്മാൻ ഷെൽഡൺ ജാക്‌സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനോടുള്ള തോൽവിയോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 38 കാരനായ ജാക്‌സൺ 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 7200 ൽ അധികം റൺസ് നേടിയിട്ടുണ്ട്, 186 എന്ന ഉയർന്ന സ്‌കോറും 21 സെഞ്ച്വറികളും 39 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
45 ൽ കൂടുതൽ ശരാശരിയോടെയാണ് അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചത്.മുമ്പ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്ന ജാക്‌സൺ 2011 ഡിസംബറിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2012-13 രഞ്ജി സീസണിൽ അദ്ദേഹം നാല് അർധസെഞ്ച്വറികളും മൂന്ന് സെഞ്ച്വറികളും നേടി,
അതിൽ കർണാടകയ്ക്കും പഞ്ചാബിനുമെതിരായ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും നേടിയ തുടർച്ചയായ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഇത് സൗരാഷ്ട്രയെ രഞ്ജിട്രോഫിയിൽ ആദ്യമായി ഫൈനലിലേക്ക് യോഗ്യത നേടാൻ സഹായിച്ചു.