ഫെബ്രുവരി 19ന് ഐസിസി ചാംപ്യൻസ് ട്രോഫിക്ക് തുടക്കമാവുകയാണ്. പാകിസ്താനിലും ദുബായിലുമായി നടക്കുന്ന ടൂർണമെന്റിൽ മികച്ച പ്രകടനത്തിനായി നിരവധി താരങ്ങളാണ് കാത്തിരിക്കുന്നത്.
ചില താരങ്ങളുടെ മികവ് ചാംപ്യൻസ് ട്രോഫിയിൽ നിർണായകമാവുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. ഈ ചാപ്യൻസ് ട്രോഫിയിൽ തിളങ്ങാൻ പോവുന്ന പ്രധാനപ്പെട്ട 5 താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന വരുൺ ചക്രവർത്തിയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷിക്കുന്നു.
33കാരനായ വരുൺ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. പിന്നാലെ താരത്തെ അപ്രതീക്ഷിതമായി ഏകദിന ടീമിലേക്കും വിളിച്ചു. കഴിഞ്ഞ സീസണിൽ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ 21 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
വരുണിന്റെ മികവ് ചാംപ്യൻസ് ട്രോഫിയിലും കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.പാകിസ്താന്റെ തയ്യാബ് താഹിറാണ് മികച്ച പ്രതീക്ഷകളുണർത്തുന്ന മറ്റൊരു താരം.
2023ലെ എമേർജിങ് ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ നേടിയ സെഞ്ച്വറിയാണ് താരത്തെ ശ്രദ്ധേയനാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ ആറ് ഏകദിനങ്ങളും എട്ട് ട്വന്റി 20യും മാത്രമാണ് താഹിർ കളിച്ചിട്ടുള്ളത്.