രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ‌്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്. അതിന് വ്യക്തമായ ഉത്തരം ഒടുവിൽ പിഷാരടി തന്നെ പറയുകയാണ്. ”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്.
സിനിമയിൽ വേഷം കിട്ടാനെന്നൊക്കെ തരത്തിലാകാം അത്തരക്കാർ ഉത്തരം കണ്ടെത്തുന്നത്. എന്റെയും മമ്മൂക്കയുടെയും പ്രൊഫൈലുകൾ തമ്മിൽ മാച്ച് ആകാത്തതുകൊണ്ടാകാം ഞങ്ങളെ സംശയത്തോടെ നോക്കുന്നത്. മമ്മൂക്കയോടൊപ്പമുള്ള യാത്രകൾ സംഭവിച്ചു പോകുന്നതാണ്.”