ഗുജറാത്തിലെ കച്ചില്‍ സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരുക്കേറ്റു. മുന്ദ്രയില്‍ നിന്ന് ഭുജിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പടിഞ്ഞാറന്‍ കച്ച് എസ്പി വികാസ് സുദ്ര പറഞ്ഞു. ബസിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
പരുക്കേറ്റ 23 പേരും ഭുജിലെ ജെ.കെ. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് കലക്ടര്‍ അമിത് അഹൂജ അറിയിച്ചു. ബസും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചതാണോ മറ്റേന്തെങ്കിലും കാരണത്താലാണോ അപകടമുണ്ടായത് എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.