സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭാര്യയുടെ മരണം കണ്ട് ഭയന്ന ഭര്‍ത്താവ് ജീവനൊടുക്കിയില്ല. പകരം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ കായംകുളത്താണ് സംഭവം. പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഭർത്താവ് ശ്രീവത്സൻ പിള്ളയെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ശ്രീവത്സൻ പിള്ള കെട്ടി തൂക്കിയതാണെന്ന് സംശയമുണ്ട്.സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പൊലീസ്.

കഴിഞ്ഞദിവസം വൈകിട്ട് ഭാര്യയുടെ നിർദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തിൽ ഷോൾ മുറുക്കുകയായിരുന്നു. കഴുത്തു മുറുക്കിയ സമയം വായിൽ നിന്ന് രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ പിന്മാറി.

തുടർന്ന് വാഹനത്തിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങി. റോഡിൽ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. വീണ്ടും വീട്ടിലെത്തി മുൻപ് തീരുമാനിച്ചത് പ്രകാരം ഷോൾ കഴുത്തിൽ കുരുക്കി ഇരുവരും വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *