മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് സെറ്റ് ബേബി മികച്ച പ്രതികരണങ്ങള്‍ നേടുന്നു. IVF യുമായി ബന്ധപ്പെട്ട് കോമഡിയും ഡ്രാമയും നിറഞ്ഞ ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകപ്രതികരണങ്ങള്‍.
മാര്‍ക്കോ പോലൊരു ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലും സിനിമയിലും ഉണ്ണി മുകുന്ദനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
നിഖില വിമല്‍അവതരിപ്പിച്ച സ്വാതി എന്ന കഥാപാത്രം പെര്‍ഫെക്ട് കാസ്റ്റിങ്ങാണെന്നും ഉണ്ണി – നിഖില കെമിസ്ട്രി മികച്ച രീതിയില്‍ വന്നിട്ടുണ്ടെന്നും കമന്റുകളുണ്ട്.വളരെ ലളിതമായാണ് ചിത്രം കഥ പറയുന്നതെന്നും ഇമോഷണല്‍ ഭാഗങ്ങള്‍ കൃത്യമായി വര്‍ക്കാകുന്നുണ്ടെന്നും സോഷ്യല്‍ മീഡിയാ പ്രതികരണങ്ങളില്‍ പറയുന്നു. കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം മറ്റ് സഹതാരങ്ങളും സബ് പ്ലോട്ടുകളും കൃത്യമായി പ്ലേസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമന്റുകളുണ്ട്.