നീണ്ട 37 വർഷങ്ങളുടെ ദാമ്പത്യത്തിനു ശേഷം ബോളിവുഡ് നടൻ ഗോവിന്ദയും (Actor Govinda) ഭാര്യ സുനിത അഹൂജയും (Sunita Ahuja) വേർപിരിയുന്നതായി റിപ്പോർട്ട്. 1987 മാർച്ച് മാസത്തിലാണ് ഗോവിന്ദയും സുനിതയും തമ്മിലെ വിവാഹം നടന്നത്. വർഷങ്ങളോളം സുനിതമാധ്യമങ്ങളിൽ നിന്നും മാറിനിന്നിരുന്നു. എന്നാൽ, ചില പരാമർശങ്ങളുടെ പേരിൽ അവർ വീണ്ടും സജീവ ചർച്ചയിൽ നിറയുകയാണ്. സത്യസന്ധമായ ചില കാര്യങ്ങൾ വെളിപ്പെടുത്തുകയും, പൊട്ടിച്ചിരിക്കുകയും ചെയ്തുകൊണ്ടാണ് സുനിത സോഷ്യൽ മീഡിയയിലൂടെ തന്റെ നിറസാന്നിധ്യം വിളിച്ചോതിയത്
ഇവർക്ക് രണ്ടു മക്കളുണ്ട്ഇരുവരുടെയും കുടുംബവുമായി ബന്ധപ്പെടുകയും, അവരിൽ നിന്നും കാര്യങ്ങളെ കുറിച്ച് വിശദീകരണം ലഭിക്കുകയും ചെയ്തു കഴിഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപേ സുനിത ഗോവിന്ദയ്ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട സെപറേഷൻ നോട്ടീസ് അയച്ചിരുന്നത്രേ. മൂന്നര പതിറ്റാണ്ടു കാലം ഒന്നിച്ചു ജീവിച്ചവർ പിരിയുന്നുവെന്ന വാർത്ത ആരാധകരെയും സോഷ്യൽ മീഡിയയെയും ഞെട്ടിച്ചു കഴിഞ്ഞുഗോവിന്ദയുടെ മാനേജർ ശശി സിൻഹ പറയുന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്. “
ചില കുടുംബാംഗങ്ങൾ നടത്തിയ പരാമർശങ്ങളെ തുടർന്ന് ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലുപരി അവർക്കിടയിൽ ഒന്നുമില്ല. ഗോവിന്ദ പുതിയ സിനിമ ആരംഭിക്കുന്ന തയാറെടുപ്പിലാണ്.
ആർട്ടിസ്റ്റുമാർ ഞങ്ങളുടെ ഓഫീസ് സന്ദർശിക്കുന്നുണ്ട്. ഞങ്ങൾ അത് തീർപ്പാക്കാൻ ശ്രമിക്കുകയാണ്. ഗോവിന്ദയെ വിളിച്ചപ്പോൾ, നിലവിൽ ബിസിനസ് ചർച്ചകൾ മാത്രമേ നടക്കുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. പുതിയ സിനിമകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഞാനിപ്പോൾ എന്നും ഗോവിന്ദ പറഞ്ഞുവത്രേസുനിതയുടെ പക്കൽ നിന്നും യാതൊരു വിശദീകരണവും വന്നിട്ടില്ല.
തന്റെ രണ്ടു മക്കൾക്കും ഒപ്പം മറ്റൊരു അപ്പാർട്ട്മെന്റിൽ മാറി താമസിക്കുന്നു എന്ന് സുനിത ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവർക്കിടയിൽ വഴക്കുകളും ജീവിതശൈലിയിലെ വ്യതിയാനങ്ങളും ഉണ്ടെന്നും ഒരു ഭാഗത്ത് വാദമുണ്ട്. കൂടാതെ, ഒപ്പം അഭിനയിച്ച 30കാരിയായ മറാത്തി നടിയുമായുള്ള ഗോവിന്ദയുടെ അടുപ്പം പിരിയാനുള്ള കാരണമായിറിപ്പോർട്ട് ചെയ്യുന്നുപുരുഷന്മാർ ക്രിക്കറ്റ് പോലെയാണ്.
ചിലപ്പോൾ നല്ലതാകും, ചിലപ്പോൾ മോശവും. ഞാൻ എന്റെ പുരുഷനെ കൈകാര്യം ചെയ്യുന്നത് പോലെ അവർ അവരുടെ പുരുഷന്മാരെ പരിപാലിക്കണം. കയ്യിൽ പിടിക്കാൻ പറ്റിയില്ലെങ്കിൽ, അടി കൊടുക്കണം എന്നും സുനിത.
അടുത്ത ജന്മത്തിൽ തന്റെ ഭർത്താവാകരുത് എന്ന് ഗോവിന്ദയോട് പറഞ്ഞതായും സുനിത. തിരക്കിട്ട ജീവിതത്തിനിടയിൽ കുടുംബത്തോടൊപ്പം സമയം ചിലവിടാൻ അദ്ദേഹത്തെക്കൊണ്ട് സാധിക്കാത്തതാണ് അവർ ഇതിനു കാരണമായി പറഞ്ഞത്”