താരങ്ങള്‍ സിനിമ നിര്‍മിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് തള്ളി നടന്‍ ഉണ്ണിമുകുന്ദന്‍. തന്റെ പൈസയ്ക്ക് തന്റെ ഇഷ്ടത്തിന് സിനിമയെടുക്കുന്നത് തന്റെ അവകാശമാണ്. ആ പൈസ കൊണ്ട് താന്‍ എന്തുചെയ്താലും അത് ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഞാന്‍ നല്ലസിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ച് വന്ന നിര്‍മാതാവാണ്. എന്റെ പൈസയ്ക്ക് എന്റെ ഇഷ്ടത്തിന് സിനിമയെടുക്കുന്നത് എന്റെ അവകാശമാണ്. ആ പൈസ കൊണ്ട് ഞാന്‍ എന്തുചെയ്താലും ആരും ചോദ്യംചെയ്യരുതെന്നതാണ് അതിന്റെ മാന്യത.
എന്റെ ലാഭവും നഷ്ടവും എനിക്ക് ആരോടും ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. നടനോട് പടം നിര്‍മിക്കാന്‍ പാടില്ലെന്ന പ്രസ്താവന ശരിയല്ല. ആരുസിനിമ ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഐടി ഫീല്‍ഡില്‍നിന്ന് ജോലിമാറ്റിവെച്ച് സിനിമ ചെയ്യുന്നവരുണ്ട്.
ഞാന്‍ അധിക ശമ്പളമൊന്നും വാങ്ങിക്കാറില്ല. ഞാന്‍ എന്റെ കമ്പനിയില്‍ തന്നെയാണ് ജോലിചെയ്യുന്നത്”, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് നടിമാര്‍ക്ക് അത്രയും പ്രതിഫലം കിട്ടുന്നില്ലെന്നായിരുന്നു നടി നിഖില വിമലിന്റെ പ്രതികരണം.
”ഞങ്ങള്‍ക്ക് അത്രയും ശമ്പളം കിട്ടുന്നില്ല. ഞങ്ങള്‍ ഇനിയും കുറച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും ഉണ്ടാകില്ല’, നിഖില വിമല്‍ പറഞ്ഞു.”