മസ്‌ക്കറ്റ്: ഒമാനിലെ ഇബ്രിക്ക് സമീപം വാദി ദാമില്‍ ഒഴുക്കില്‍പ്പെട്ട് പ്രവാസി മലയാളി മരിച്ചു. മലപ്പുറം കോക്കൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ. നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു.
മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒമാനിലെ നിസ്‌വ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഡോ. നവാഫ് ഇബ്രാഹിം. ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന ഭാര്യയും മക്കളും സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.