തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും.

മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു.ഒരുകടം തീര്‍ക്കാന്‍ അടുത്ത റോളിങ്ങായിരുന്നു അഫാന്‍റെ ജീവിതത്തിന്‍റെ ആകെതുക.

സാമ്പത്തികപ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് പൊലീസ് ഉറപ്പിക്കുന്നു. ആര്‍ഭാടത്തിനായും ആഢംബരത്തിനായും നടത്തിയ ക്രയവിക്രയങ്ങളാണ് ഇതിനെല്ലാം കാരണമെന്നും കരുതുന്നു.

ഉമ്മയെ ആക്രമിച്ചതില്‍ നിന്നാണ് കൊലപാതക പരമ്പരയുടെ തുടക്കംമറ്റുള്ളവരെ കൊലപ്പെടുത്താന്‍ ചുറ്റികവാങ്ങാനും പണം കടംവാങ്ങി. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1400 രൂപ കടംവാങ്ങിയാണ് കൊല്ലാനുള്ള ചുറ്റിക വാങ്ങുന്നത്.

വല്യമ്മയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വെച്ച് 74000രൂപ വാങ്ങി. അതില്‍ നിന്ന് 40000 രൂപ കടംവാങ്ങിയ നാല് പേര്‍ക്ക് തിരികെ കൊടുത്തു. ഈ കൊടുംക്രൂരതയ്ക്കിടെയിലുള്ള അഫാന്‍റെ പെരുമാറ്റം അതിവിചിത്രമാണ്.

അഫാനും അമ്മയും സഹോദരനും അടങ്ങിയ കൊച്ചുകുടുംബത്തിന്‍റെ കടബാധ്യത 65 ലക്ഷം രൂപയാണ്. ബന്ധുക്കളും നാട്ടുകാരുമായി 13 പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

12 ലക്ഷം രൂപ കിട്ടിയ രണ്ട് ചിട്ടികളുടെ അടവ് മുടങ്ങി. ദിവസവും പണം തിരികെ ആവശ്യപ്പെട്ട് ആളുകളെത്തിത്തുടങ്ങിയതോടെ അഫാന്‍ അസ്വസ്ഥനായി. പണമില്ലാത്തതിനാല്‍ പിതാവിന് നാട്ടിലെത്താനും സാധിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *