ഒരു സമയത്ത് തെന്നിന്ത്യ മുഴുവൻ ആരാധിച്ച കലാകാരനായിരുന്നു നടൻ രഘുവരൻ. മലയാളികൾക്കും അദ്ദേഹം വളരെ പ്രിയങ്കരനായിരുന്നു, രോഹിണിയും രഘുവരനും തമ്മിലുള്ള വിവാഹവും, ശേഷം അവരുടെ ജീവിതത്തിൽ നടന്നതിനെ കുറിച്ചുമെല്ലാം രോഹിണി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇവർക്ക് ഏക മകനാണ് പേര് ഋഷി. ഇപ്പോഴിതാ ഇരുവരുടെയും മകൻ ഋഷിവരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രോഹിണി സിനിമാ രം​ഗത്ത് 50 വർഷംപൂർത്തിയാക്കിയതിന്റെ ചടങ്ങ് അടുത്തിടെ നടന്നിരുന്നു. ഈ ചടങ്ങിൽ ഋഷിവരൻ സംസാരിക്കുകയുണ്ടായി.

തന്റെ അമ്മ രോഹിണി കടന്ന് വന്ന ജീവിതത്തെ കുറിച്ചും ഋഷി സംസാരിച്ചിരുന്നു, ആ വാക്കുകളാണ് ഇപ്പോൾ കൈയ്യടി നേടുന്നത്, 26 വർഷം മുമ്പ് അമ്മ എനിക്ക് ജന്മം നൽകി. പതിനേഴ് വർഷം എന്നെ ഒറ്റയ്ക്ക് വളർത്തി. അത് ബുദ്ധിമുട്ടായിരുന്നെന്ന് എനിക്കറിയാം. ജോലി ചെയ്യലും കുഞ്ഞിനെ നോക്കലും ഒരുമിച്ച് കൊണ്ട് പോകുക അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു.

അമ്മയ്ക്ക് എത്ര മാത്രം കഴിവും പാഷനുമുണ്ടെന്ന് എനിക്കറിയാം. അത് ഞാനിപ്പോൾ നന്നായി മനസിലാക്കുന്നു.അമ്മ ഒരുപാട് ബുദ്ധിമുട്ടുകൾ തരണം ചെയ്ത് മുന്നോട്ട് പോയ ആളാണ്, വീട് വിട്ട് അത്രയും ദൂരയും ഫ്ലെെറ്റിലും ട്രെയിനുമെല്ലാം യാത്ര ചെയ്ത് ജോലി ചെയ്തു.

എന്റെ പഠിത്തത്തിന് സപ്പോർട്ട് ചെയ്തു. അതിന് ഞാനിപ്പോൾ നന്ദി പറയുന്നു. അച്ഛനിപ്പോൾ ഉണ്ടായിരുന്നെങ്കിൽ അമ്മ ചെയ്യുന്ന റോളുകൾ കണ്ട് സന്തോഷിക്കുമായിരുന്നെന്ന് ഞാൻ കരുതുന്നു. അച്ഛന്റെ സപ്പോർട്ടും അമ്മയ്ക്കുണ്ടെന്ന് വിശ്വസിക്കുന്നു.

അദ്ദേഹമിപ്പോൾ അഭിമാനിക്കുന്നുണ്ടെന്ന് താൻ കരുതുന്നെന്നും ഋഷിവരൻ പറഞ്ഞു.തന്റെ മകനെ കുറിച്ച് മുമ്പ് രോഹിണിയും പറഞ്ഞിരുന്നു, മെഡിക്കൽ ഫീൽ‍ഡാണ് മകൻതെരഞ്ഞെടുത്തത്. അവന്റെ പിതാവ് അഭിനയത്തിൽ എത്രമാത്രം ആത്മാർത്ഥത കാണിച്ചോ അത് ഇന്ന് മകൻ തന്റെ മേഖലയോട് കാണിക്കുന്നു. അവൻ ഉയരങ്ങളിലെത്തുമെന്ന് എനിക്കറിയാം. കാരണം അവൻ രഘുവരന്റെ മകനാണെന്ന് രോഹിണി അന്ന് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *