ഇന്ത്യക്ക് പുറത്തും ആരാധകരുള്ള ഒരു സംവിധായകൻ ആണ് എസ് എസ് രാജമൗലി. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അവസരം ലഭിക്കാൻ മുൻനിര താരങ്ങള്‍ വരെ കൊതിക്കാറുണ്ട്. എന്നാല്‍ രാജമൗലി ഓഫര്‍ നീട്ടിയിട്ടും സിനിമ നിരസിക്കേണ്ടി വന്നവരുമുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍ മുതല്‍ ബോളിവുഡിന്റെ ഹൃത്വിക് റോഷൻ വരെ അക്കൂട്ടത്തിലുണ്ട്രാജമൗലിയുടെ കരിയറിലെ വൻ ഹിറ്റ് ചിത്രമാണ് ബാഹുബലി.

നടൻ പ്രഭാസിന്റെ തലവര മാറ്റിയ ചിത്രവുമാണ് ബാഹുബലി. എന്നാല്‍ ബാഹുബലിയുടെ വേഷത്തിലേക്ക് രാജമൗലി ആദ്യം പരിഗണിച്ചത് ഹൃത്വിക് റോഷനെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബോളിവുഡില്‍ ബാഹുബലി ഒരുക്കാനുമാണ് ആലോചിച്ചിരുന്നത്. തന്റെ പ്രൊജക്റ്റിനൊപ്പം ഒരാള്‍ ഔദ്യോഗികമായി ഭാഗമായി കഴിഞ്ഞാല്‍ മാത്രമേ എസ് എസ് രാജമൗലി കഥ വെളിപ്പെടുത്താറുള്ളൂ. ഇതിനാലാണ് ഹൃത്വിക് റോഷൻ രാജമൗലിയുടെ സിനിമ വേണ്ടെന്നു വെച്ചത്. ബാഹുബലിയായി പ്രഭാസിനെ തെരഞ്ഞെടുക്കുകയും ചെയ്‍തു. ഹൃത്വിക് മോഹൻ ജദാരോടെ ഭാഗമാകുകയായിരുന്നുബോളിവുഡില്‍ നിന്നുള്ള നടനെയാണ് വില്ലൻ കഥാപാത്രമായ ഭല്ലാലദേവെയേയും അവതരിപ്പിക്കാൻ എസ് എസ് രാജമൗലി ആദ്യം ആലോചിച്ചത്.

വിവേക് ഒബ്റോറിയെയായിരുന്നു രാജമൗലി പരിഗണിച്ചത്. തിരക്കായതിനാല്‍ വിവേക് ഒബ്‌റോയി പിൻമാറി. റാണാ ദഗുബാട്ടി ബാഹുബലിയുടെ ഭാഗമായി. ജോണ്‍ എബ്രഹാമിനെയും രാജമൗലി പരിഗണിച്ചിരുന്നു. എന്നാല്‍ ജോണ്‍ എബ്രഹാം മറുപടി പോലും നല്‍കിയില്ല. തുടര്‍ന്നാണ് റാണാ ദഗുബാട്ടിയെ തീരുമാനിച്ചതെന്നുംപ്രചരിച്ചിരുന്നു.ബാഹുബലിയിലെ രാജ്‍മാതാ ശിവഗാമിയുടെ ദേവിയെന്ന കഥാപാത്രമാകാൻ പരിഗണിച്ചത് ശ്രീദേവിയെയായിരുന്നു. പക്ഷേ ഉയര്‍ന്ന പ്രതിഫലം ചോദിച്ചതിനാല്‍ താരത്തിന് പകരം രമ്യാ കൃഷ്‍ണനെ രാജ്‍മാതാ ശിവഗാമിയുടെ ദേവിയാകാൻ രാജമൗലി തെരഞ്ഞെടുക്കുകയായിരുന്നു.

കട്ടപ്പയാകാൻ എസ് എസ് രാജമൗലി ആദ്യം സമീപിച്ചത് നമ്മുടെ മോഹൻലാലിനെയായിരുന്നു എന്നും അക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് തീരുമാനിച്ച ചില സിനിമകളുടെ തിരക്കുകളാല്‍ മോഹൻലാല്‍ ഓഫര്‍ നിരസിക്കുകയായിരുന്നെങ്കിലും കംപ്ലീറ്റ് ആക്‍ടര്‍ക്കൊപ്പമുള്ള സിനിമ തന്റെ സ്വപ്‍നമാണ് എന്ന് രാജമൗലി പിന്നീടും പറഞ്ഞിട്ടുണ്ട്.

കട്ടപ്പയായി എത്തിയത് നടൻ സത്യരാജായിരുന്നു. സിംഹാദ്രിയിലെ നായകന്റെ വേഷത്തിലേക്ക് രാജമൗലി ആദ്യം ബാലകൃഷ്‍ണയെയാണ്സമീപിച്ചതെങ്കിലും നടൻ നിരസിച്ചതിനാല്‍ ജൂനിയര്‍ എൻടിആറിലേക്ക് എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *