കോഴിക്കോട്‌: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്ക്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപംസംഘർഷം.സംഭവത്തിൽ എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിനാണ് (15) സാരമായി പരിക്കേറ്റത്.

തലയ്ക്ക് മാരക ക്ഷതമേറ്റ വിദ്യാർഥി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ അഞ്ച് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.ഇക്കഴിഞ്ഞ ഞായറാഴ്ച വ്യാപാരഭവനിൽ നടന്ന ഫെയർവെൽ പാർട്ടിയ്ക്കിടെയുണ്ടായ സംഘർഷമാണ് വ്യാഴാഴ്ച വൈകീട്ട് നടന്ന കയ്യാങ്കളിയ്ക്ക് ഇടയാക്കിയത്.

എളേറ്റിൽ സ്‌കൂൾ വിദ്യാർഥികളുടെ നൃത്തപരിപാടിയ്ക്കിടെ ഫോൺ തകരാറിലായി പാട്ട് നിന്നത് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികൾ കളിയാക്കിയതായിരുന്നു പ്രശ്‌നം.

അതിന്റെ പേരിൽ വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്ററിന് സമീപത്ത് മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ ട്യൂഷൻ സെന്ററിൽ പഠിക്കാത്തവരും ട്യൂഷൻ സെന്റർ വിദ്യാർഥികളും ഉൾപ്പെടെ എളേറ്റിൽ സ്‌കൂളിലെ പതിനഞ്ചോളം വിദ്യാർഥികൾ സംഘടിച്ചെത്തി താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളും തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു.

“പുറമെ കാര്യമായ പരിക്ക് കാണാതിരുന്ന മുഹമ്മദ് ഷഹബാസ് വീട്ടിലെത്തി അവശനിലയായതോടെയാണ്താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *