കെപിസിസി പ്രസിഡന്‍റായി ബെന്നി ബഹനാനെ തിരഞ്ഞെടുക്കാന്‍ സമ്മര്‍ദമേറുന്നു. എ ഗ്രൂപ്പിന്‍റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണ ബെന്നി ബഹനാനുണ്ട്. ക്രിസ്ത്യൻ പ്രാതിനിധ്യം, യു‍‍ഡിഎഫ് കൺവീനറായിരുന്ന പരിചയം എന്നിവയാണ് അനുകൂല ഘടകങ്ങള്‍.

കെ.സുധാകരനെ ബോധ്യപ്പെടുത്തിയ ശേഷമേ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കൂ.അതേസമയം, ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ കൂടിക്കാഴ്ച ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് തുടങ്ങി. മാരത്തോൺ ചർച്ചകൾക്ക് പിന്നാലെയാണ് നേതാക്കൾ ഇന്ദിര ഭവനിലേക്ക് എത്തിയത്.

അടൂർ പ്രകാശും ബെന്നി ബഹനാനും ആന്‍റോ ആന്‍റണിയും കേരള ഹൗസിലെത്തി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. വി.ഡി.സതീശനും ചെന്നിത്തലയും ചർച്ച നടത്തി.നിയമസഭ തിരഞ്ഞെടുപ്പ്മുഖ്യ അജണ്ട.

എങ്കിലും പുനസംഘടനയും ചർച്ചയാകും. കെ.സുധാകരന് പകരം അടൂർ പ്രകാശിന്റെയും ബെന്നി ബഹനാന്റെയും പേരുകളാണ് ശക്തമായി ഉയർന്നിട്ടുള്ളത്. പത്ത് ‍‍ഡിസിസി അധ്യക്ഷൻമാരെയും മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *