Month: February 2025

കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സംശയം

കൊല്ലം: കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയം. പാളത്തിന് കുറുകെ പോസ്റ്റ് വെച്ചത് കണ്ടതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം. എഴുകോൺ പൊലീസെത്തി പോസ്റ്റ് എടുത്ത് മാറ്റി. സംഭവത്തിൽ പുനലൂർ റെയിൽവെ പൊലീസ് അന്വേഷണം…

ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ആ പാക് താരം തുറന്നു പറഞ്ഞ് പിയൂഷ് ചൗള

ദുബായ്:ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സമീപകാലത്തെ പ്രകടനങ്ങളും കളിക്കാരുടെ ഫോമും കണക്കിലെടുത്താല്‍ പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ടെങ്കിലും ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ പ്രവചനങ്ങള്‍ അപ്രസക്തമാണ്. ചാമ്പ്യൻസ് ട്രോഫിയില്‍ നാളെ നടക്കുന്ന പാകിസ്ഥാനെതിരായ പോരാട്ടില്‍ ഇന്ത്യക്ക് ഏറ്റവും വലിയ…

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട് ഹർജിയിൽ തീർപ്പു കൽപ്പിക്കാതെ വിവരാവകാശ കമ്മീഷൻ ദുരൂഹത

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിനെതിരെ നൽകിയ ഹർജിയിൽ തീർപ്പു കൽപ്പിക്കാതെ വിവരാവകാശ കമ്മീഷൻ. അന്തിമവാദം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ തീർപ്പുകൽപ്പിച്ചി‌ട്ടില്ല. വിവരാവകാശ കമ്മീഷന്റെ നീക്കത്തിൽ ​ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ പൂഴ്ത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.കഴിഞ്ഞ ഡിസംബർ…

പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ചു

ആലപ്പുഴ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിർദേശം. ആത്മഹത്യ ചെയ്ത റംഷാദിന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. മകന്റെ ആത്മഹത്യയിൽ മരുമകളെയും…

ചൈനയിൽ വവ്വാലുകളിൽ പുതിയ കൊറോണ വൈറസ് കണ്ടെത്തി

ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് കണ്ടെത്തി. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും തന്നെ ജനങ്ങളിൽ ഇൻഫെക്ഷൻ വരുത്താൻ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്.സെൽ സയന്റിഫിക് ജേർണൽ എന്ന ജേർണലിലാണ് ഇതിനെ സംബന്ധിച്ചുള്ള…

ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ആഷസ് പോരാട്ടം ഇംഗ്ലണ്ടും ഓസീസും നേർക്കുനേർ

ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ ഇന്ന് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. 2023 ലോകകപ്പിന് ശേഷം ഒരു ഏകദിന മത്സരം പോലും ജയിക്കാതെയും ഇന്ത്യയോടുള്ള സമ്പൂർണ്ണ തോൽവിക്കും ശേഷമാണ് ഇംഗ്ലണ്ട് വരുന്നത്. ശ്രീലങ്കയോടും പാകിസ്താനോടും ഏകദിന പരമ്പര തോൽവി വഴങ്ങിയാണ്…

ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തൽ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്തെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത്വിഷാദരോഗത്തിന് ഞാൻ ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ്. അയാൾ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ…

അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കും മലയാളത്തിന്റെ ഒരേയൊരു ലളിതാമ്മ

കെപിഎസി ലളിത വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം. സ്വാഭാവികമായ അഭിനയശൈലിയിലൂടെയും സവിശേഷമായ ശബ്ദവിന്യാസത്തിലൂടെയും മലയാള സിനിമയില്‍ വേറിട്ട ഒരിടം സൃഷ്ടിച്ച നടിയാണ് കെപിഎസി ലളിത. വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, മണിചിത്രത്താഴിലെ…