Month: February 2025

വീണ്ടും ജീവനെടുത്ത് കാട്ടാന

തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന പ്രഭാകരനെ കുത്തുകയായിരുന്നു .ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം…

ചെയ്തത് തെറ്റ് തന്നെയെന്ന് ചെന്താമര,

നെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താനെത്തിയപ്പോൾ രക്ഷപ്പെടണമെന്ന് ആഗ്രഹമില്ലെന്ന് അഭിഭാഷകനോട് പറഞ്ഞ് പ്രതി ചെന്താമര. ചെയ്തത് തെറ്റ് തന്നെയാണെന്നും ചെന്താമര പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി ചെന്താമരയെ അനുവദിച്ചിരുന്നു. എന്നാൽ അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെ ചെന്താമര നിലപാട്…

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം വിദ്യാർഥി മരിച്ചു അധ്യാപികയുടെ നില ഗുരുതരം

ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.പരിക്കേറ്റ അധ്യാപികയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. കേരള രജിസ്ട്രേഷനിലുള്ള ബസാണ്…

അനൂപ് മേനോന്റെ സംവിധാനത്തില്‍ മോഹൻലാല്‍ ഇനി വേറിട്ട വഴിയില്‍

വൈവിധ്യം നിറഞ്ഞ പ്രൊജക്റ്റുകളാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്നത് എന്നാണ് സമീപകാലത്തെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്. അക്കൂട്ടത്തിലേക്ക് പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുക അനൂപ് മേനോനാണ്. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ നടൻ അനൂപ് മേനോനാണ് എഴുതിയിരുന്നു. എമ്പുരാനാണ് മോഹൻലാലിന്റേതായി ഇനി റിലീസ്…

മദ്യലഹരിയിൽ യുവതി ബസ്സിനുള്ളിലെ യാത്രക്കാരെ മർദിച്ചു

കോട്ടയം വാഴൂരില്‍ മദ്യ ലഹരിയില്‍ യുവതി ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചു. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ അക്രമത്തില്‍ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശ്ശേരിയില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലക്കു കെട്ട…

മുല്ലപ്പെരിയാര്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍

മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണം. ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം വേണമെന്നും തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി.