Month: February 2025

അമ്മായിമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരുമകൻ അമ്മായിമ്മയും മരുമകനും മരിച്ചു

കോട്ടയം: കോട്ടയം പാലായിൽ അമ്മായിമ്മയ്ക്ക് നേരെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. അമ്മായിമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിർമല (60) മരുമകൻ മനോജ്‌ (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് മനോജ്‌ നിർമ്മലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.…

സ്കൂട്ടർ തട്ടിപ്പ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റും പ്രതി കണ്ണൂരിൽ മാത്രം 2000 പരാതികൾ

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കണ്ണൂരിൽ മാത്രം രണ്ടായിരത്തോളം പരാതികൾ. രണ്ട് വർഷം മുൻപ് ജില്ലയിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയാണ് കോടികൾ സമാഹരിച്ചത്. പ്രൊമോട്ടർമാരും തട്ടിപ്പിൽ പെട്ടുപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂർ ടൗൺ…

കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി അനാമികയാണ് മരിച്ചത്. ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ്‌ സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമിത വേഗത്തിൽ ബസ് മറിഞ്ഞു ആയിരുന്നു അപകടം. സാനിഹിന്റെ…

ശന്തനു നായിഡു ഇനി ടാറ്റ മോട്ടോഴ്‌സിന്‍റെ തലപ്പത്ത്

രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയായിരുന്ന ശന്തനു നായിഡു ഇനി ടാറ്റ മോട്ടോഴ്‌സില്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവി. രത്തന്‍ ടാറ്റയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും ബിസിനസ് ജനറല്‍ മാനേജരുമായിരുന്നു ശന്തനു. രത്തന്‍ ടാറ്റയുടെ വിയോഗത്തോടെ ഏറ്റവുമധികം ചര്‍ച്ചയായതും ശന്തനു തന്നെയായിരുന്നു.…

അനന്തു തിരഞ്ഞെടുപ്പ് ഏജന്റായിരുന്നില്ല പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തു ജെ പ്രമീളാദേവി

കൊച്ചി: സിഎസ്ആർ ഫണ്ടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ തന്റെ ഇലക്ഷൻ ഏജന്റായിരുന്നില്ല എന്ന് ബിജെപി നേതാവ് ജെ പ്രമീളാദേവി.അനന്തു കൃഷ്ണനെ തനിക്ക് അറിയാം. പല പരിപാടികളിലും തങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. വനിതാ കമ്മീഷൻ അംഗം ആയിരുന്നപ്പോളാണ് പരിചയം. വിശ്വസ്തനാണെന്ന്…

ഗാസ അമേരിക്ക ഏറ്റെടുക്കും എല്ലാ പലസ്തീൻകാരും ഒഴിഞ്ഞുപോണം ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയിൽ നിർണായക നീക്കം

വാഷിങ്ടൺ: യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ-ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയിൽ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം…

ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടം

ആഗോളതലത്തില്‍ അമേരിക്ക തുടങ്ങിവെച്ച തീരുവ യുദ്ധം പലവിധത്തിലുള്ള ആശങ്കകള്‍ സൃഷ്ടിക്കുമ്പോള്‍ പക്ഷേ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ പ്രതീക്ഷയോടെയാണ് ഈ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തീരുവ ചുമത്തുകയും തിരിച്ച് മറുപടിയായി ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുകയും ചെയ്തതോടെ ഇരു…

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം യാത്രക്കാരായ 20 പേർക്ക് പരുക്കേറ്റു

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതിയ ബസ്…