Month: February 2025

റെയിൽ ബജറ്റിൽ കേരളത്തിന് 3042 കോടി

ദില്ലി: റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയിൽ ബജറ്റിൽ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നൽകുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും…

സഞ്ജുവിന്റെ കൈവിരലിന് പൊട്ടൽ ആറാഴ്ചത്തെ വിശ്രമത്തിന് നിർദേശം

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരിക്ക്. ഇംഗ്ലണ്ടിനെതിരായ മുംബൈ ട്വന്റി20ക്കിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. ജോഫ്ര ആർച്ചറുടെ പന്തു കൊണ്ടാണ് കൈവിരലിൽ പരിക്കു പറ്റിയത്. ആറാഴ്ചത്തെ വിശ്രമം വേണമെന്ന് നിർദേശം. രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനായി കളിക്കാൻ ആവില്ല.…

ഉത്പാദന രംഗം ഇന്ത്യ പൂർണമായി ഇന്ന് ചൈനക്ക് നൽകുന്നു മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പുതുതായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ​ഗാന്ധി ലോക്സഭയിൽ ഉന്നയിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെയും രാഹുൽ ഗാന്ധി വിമർശിച്ചു. ഉത്പാദന രംഗത്തായിരുന്നു ഇന്ത്യ ശ്രദ്ധിക്കേണ്ടത്. എന്നാൽ ഉത്പാദന…

കുട്ടിശങ്കുവിന്റെ ആ​ഗ്രഹം സാധിച്ച് ആരോ​ഗ്യമന്ത്രി ഇനി അങ്കണവാടിയിൽ സൂപ്പർ മെനു

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വീഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടിയിലെ ഭക്ഷണമെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഉപ്പുമാവ് തിന്നു മടുത്തു ഇനി അങ്കണവാടിയിൽ…

മമ്മൂട്ടി, മോഹൻലാൽ ചിത്രത്തിൽ നയൻതാര

മഹേഷ് നാരായണൻ രചനയും, സംവിധാനവും നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ചിത്രീകരണത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര ജോയിൻ ചെയ്തു. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഏറെ കാലത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും…

പള്ളിയിൽ കുർബാനക്കിടെ വൈദികനെ ആക്രമിച്ച സംഭവം നടപടിയാരംഭിച്ചെന്ന് സിറോ മലബാർ സഭ

കാക്കനാട്: കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷമുണ്ടാക്കിയ അക്രമകാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാർ സഭ. ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അതീവ വേദനാജനകവും അപലപനീയവുമാണെന്ന്പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറത്തെ…

ഏറ്റുമാനൂരിൽ തട്ടുകടയിൽ സംഘർഷം അക്രമം ചോദ്യം ചെയ്ത പൊലീസുകാരൻ മർദനമേറ്റ് മരിച്ചു പ്രതി കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ്…

പരീക്ഷാ ഹാളിലെത്താന്‍ വൈകി പിന്നാലെ അടച്ചിട്ട ഗേറ്റ് നൂണ്ട് കടന്ന് വിദ്യാര്‍ത്ഥിനി

ബീഹാറിലെ നവാഡ ബസാറില്‍ നിന്നുള്ള വീഡിയോയില്‍ പരീക്ഷാ ഹാളിലെത്താന്‍ വൈകിയ ഒരു പെണ്‍കുട്ടി സ്കൂളിന്‍റെ ഗേറ്റിന് അടിയിലൂടെ നൂണ്ട് കടക്കുന്നത് കാണാം. ആഘോഷമായി കൊടിതോരണങ്ങളും ബലൂണുകളും കെട്ടിയിട്ട ഒരു സ്കൂള്‍ ഗേറ്റിന് മുന്നില്‍ മൂന്നാല് പേര്‍ നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ…