ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. സിനിമയുടെ ടീസർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഗംഭീര റെസ്പോൺസ് ആണ് ടീസറിന് ലഭിക്കുന്നത്. തങ്ങൾ ഏറെ വർഷമായി കാത്തിരുന്ന അജിത്തിനെ തിരിച്ചുകിട്ടിയെന്നാണ് ആരാധകർകുറിക്കുന്നത്ഇപ്പോഴിതാ ചിത്രത്തിൽ സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ച അജിത് റെഫെറൻസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ടീസറിൽ ഉടനീളം പല ഗെറ്റപ്പുകളിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. സോൾട്ട് ആൻഡ് പേപ്പർ ലുക്ക് മുതൽ മെലിഞ്ഞ സ്റ്റൈലിഷ് ലുക്കിൽ അടക്കം അജിത് വരുന്നുണ്ട്. വേതാളം, ദീന, വാലി, ബില്ല, റെഡ് തുടങ്ങിയ സിനിമകളുടെ റഫറൻസ് ആണ് സിനിമയിലുള്ളത്. കറുത്ത കോട്ടിട്ട് അജിത് നടന്ന വരുന്ന ഒരു രംഗം ടീസറിൽ ഉണ്ട്.
ബില്ലയിലെ ഡേവിഡ് ബില്ല എന്ന കഥാപാത്രത്തെ ഓർമിപ്പിക്കും വിധമാണ് അജിത്തിന്റെ ലുക്ക് എന്നാണ് കമന്റുകൾ. ഒപ്പം അജിത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ വാലിയിലെ ഒരു സീനും ആദിക് റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒരു പക്കാ ഫാൻ ബോയ് പടമാണ് ഗുഡ് ബാഡ് അഗ്ലി എന്നാണ് ടീസർ കണ്ടതിന് ശേഷം വരുന്ന പ്രതികരണങ്ങൾ