ആദ്യത്തെ ഒസ്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സഹനടനുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ‘ദ റിയല്‍ പെയിന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറൻ കള്‍ക്കിന്‍ പുരസ്കാരം നേടിയത്. മികച്ച തിരക്കഥ അനോറ എന്ന ചിത്രത്തിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കര്‍ നേടി.
അനോറ എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിന് ഷോണ്‍ ബേക്കറിന് ഓസ്കാര്‍ ലഭിച്ചു. അനോറ സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഓസ്കാറാണ് ഇത്. മികച്ച സഹനടിയായി സോയി സല്‍ദാന. സ്പാനിഷ് ചിത്രം ‘എമിലി പരേസി’ലെ അഭിനയത്തിനാണ് പുരസ്‌കാരം.
മികച്ച ഒറിജിനല്‍ സോംഗ്- ‘എമിലിയ പെരെസി’ന് പുരസ്‌കാരം. സംഗീത സംവിധായകന്‍ ക്ലെമന്റ് ഡ്യുകോളും ഗായികയും ഗാനരചയിതാവുമായ കാമിലയും പുരസ്‌കാരം പങ്കിട്ടു. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമായി ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഡോക്യുമെന്ററിയായി ‘നോ അദര്‍ ലാന്‍ഡ്’ തിരഞ്ഞെടുക്കപ്പെട്ടു. പാലസ്തീന്‍-ഇസ്രയേല്‍ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിൽപാലസ്തീന്‍-ഇസ്രയേല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഡോക്യുമെന്റി ഒരുക്കിയിരിക്കുന്നത്.
ഓസ്കറില്‍ ഇന്ത്യന്‍ പ്രതീക്ഷയും കെട്ടു. ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പുരസ്കാരം അനുജയ്ക്കില്ല.അഭിനയത്തിന് അഡ്രിയൻ ബ്രോഡിയിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ഗോൾഡൻ ഗ്ലോബിലും ഇദ്ദേഹത്തിന് പുരസ്‌കാരം ഉണ്ടായിരുന്നു. മികച്ച നടിയായി മൈക്കി മാഡിസണേയും തിരഞ്ഞെടുത്തു. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം അനോറയ്ക്കാണ് ലഭിച്ചിരിക്കുന്നത്. അതിൻ്റെ സംവിധായകനായ ഷോൺ ബേക്കറാണ് മികച്ച സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിനാണ് മൈക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.
