ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി പോരാട്ടത്തിന്റെ ആദ്യ ഓവറില്‍ ഓപണര്‍ ട്രാവിസ് ഹെഡിനെ വീഴ്ത്താനുള്ള നിര്‍ണായക അവസരം നഷ്ടപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
ഷമി തന്നെ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് ഹെഡിനെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കാനുള്ള അവസരം ഷമി കൈവിട്ടത്.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഓപണിങ്ങിന് ഇറങ്ങിയതാണ് ട്രാവിസ് ഹെഡും കൂപ്പര്‍ കൊണോലിയും.
ഷമി എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും രണ്ടാം പന്ത് വിക്കറ്റിൻ്റെ മിഡ് ആന്‍ഡ് ഓഫിലേക്ക് എറിയുകയായിരുന്നു. ഹെഡ് പന്തിൻ്റെ ലൈൻ അറിയാതെ ബാറ്റ് വെച്ചപ്പോൾ ബാറ്റിൽ തട്ടിയ പന്ത് ഷമിയുടെ നേർക്ക് തന്നെ വരുന്നു. ഫോളോ ത്രൂവിൽ ഷമി പന്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും ഷമിയുടെ വിരല്‍ത്തുമ്പിലൂടെ ഉരഞ്ഞ് മിഡ് ഓഫിലേക്ക് പോവുകയായിരുന്നു