ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13 ഓവറില്‍ ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 72 എന്ന നിലയിലാണ്. കൂപ്പര്‍ കൊണോലി (0), ട്രാവിസ് ഹെഡ് (39) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായി. മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് വിക്കറ്റ്. സ്റ്റീവന്‍ സ്മിത്ത് (23), മര്‍നസ് ലബുഷെയ്ന്‍ (4) എന്നിവരാണ് ക്രീസില്‍.മൂന്നാം ഓവറിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.

കൂപ്പര്‍ കൊണോലിയെ (0) ഷമി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നീട് മൂന്നാം വിക്കറ്റില്‍ ഹെഡ് – സ്റ്റീവന്‍ സ്മിത്ത് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇരുവരും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുതോന്നി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂമായെത്തി. ലോംഗ് ഓഫില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും അഞ്ച് ഫോറും നേടി.രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.

പരിക്കേറ്റ മാത്യൂ ഷോര്‍ട്ടിന് പകരം കൂപ്പര്‍ കൊണോലി ടീമിലെത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം തന്‍വീര്‍ സംഗയും കളിക്കും. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാല് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇരു ടീമുകളേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *