സിംഹക്കുഞ്ഞിന് പാലുകൊടുത്തും ഒറാങ്ങ്ഉട്ടാനെ കളിപ്പിച്ചും ആനയ്ക്ക് പഴം കൊടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദി. ജാംനഗറിലെ വന്‍താര മൃഗസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഏറെ നേരമാണ് വന്യമൃഗങ്ങള്‍ക്കൊപ്പം ചെലവഴിച്ചത്.
നിരവധി മൃഗങ്ങളുമായി പ്രധാനമന്ത്രി അടുത്തിടപഴകുന്നതിന്റെയും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. കണ്ണാടിക്ക് പുറത്തുള്ള സിംഹവും കടുവയുമെല്ലാം മോദിയെ തൊടാന്‍ ശ്രമിക്കുന്നതും പ്രധാനമന്ത്രി അവയെ കണ്ണാടിക്കൂട്ടിന് പുറത്തിരുന്നത് കൗതുകത്തോടെ വീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
രണ്ടായിരം ജീവിവര്‍ഗങ്ങളാണ് വന്‍താരയിലുള്ളത്. ഇവയില്‍ ഒന്നരലക്ഷത്തോളം മൃഗങ്ങളെ രക്ഷിച്ച് പുനരധിവസിപ്പിക്കുകയായിരുന്നു. ഇവിടെ മൃഗങ്ങള്‍ക്കായി എംആര്‍ഐ, സിടി സ്‌കാന്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള വലിയ ആശുപത്രിയുമുണ്ട്. ആശുപത്രിയിലും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ചീറ്റപ്പുലിയെയും ഓപ്പറേഷന്‍ തിയേറ്ററിലെത്തി മോദി കണ്ടു.
വൈല്‍ഡ് ലൈഫ് അനസ്‌തേഷ്യ, കാര്‍ഡിയോളജി, എന്‍ഡോസ്‌കോപി, ഡെന്റിസ്ട്രി, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ആശുപത്രിയിലുള്ളത്.