സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിനുശേഷം മോഹൻലാൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു.

മലയാളികളെ ത്രില്ലർ സിനിമയുടെ പുതിയ അനുഭവ തലത്തിലേക്ക് കൊണ്ടുപോയ ദൃശ്യം സിനിമയുടെ മൂന്നാംഭാഗത്തിന്റെ

ഒൗദ്യാേഗിക പ്രഖ്യാപനം ഫെബ്രുവരി 20 നാണ് മോഹൻലാൽ നടത്തിയത്. മോഹൻലാലും ജീത്തു ജോസഫും ദൃശ്യം 3ന് വേണ്ടി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കൊച്ചിയിൽ ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലാണ് മോഹൻലാൽ.

ഒാണം റിലീസായി ഒരുങ്ങുന്ന ഹൃദയപൂർവത്തിന് പൂനെയിലും ചിത്രീകരണമുണ്ട്. മാളവിക മോഹനൻ ആണ് നായിക. ലാലു അലക്സ്, സംഗീത, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. മഹേഷ് നാരായണന്റെ ബിഗ് ബഡ്ജറ്റ് ചിത്രവും മോഹൻലാലിന് പൂർത്തിയാക്കേണ്ടതുണ്ട്.

ഇൗ ചിത്രത്തിന്റെ കൊച്ചിയിലെയും ഹൈദരാബാദിലെയും ഷെഡ്യൂളിൽ മോഹൻലാൽ പങ്കെടുക്കുന്നുണ്ട്. തുടർന്ന് ദൃശ്യം 3ലേക്ക് പ്രവേശിക്കും.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

ദൃശ്യം 3ന് ശേഷം ജിതു മാധവൻ, അനൂപ് മേനോൻ എന്നിവരുടെ ചിത്രങ്ങളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. ദൃശ്യം 3നുശേഷം മിക്കവാറും അനൂപ് മേനോന്റെ ചിത്രമായിരിക്കും ആദ്യം ആരംഭിക്കുക. ഒക്ോടബറിലേക്കാണ് അനൂപ് മേനോന് മോഹൻലാൽ ഡേറ്റ് നൽകിയിട്ടുള്ളത്. ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് മോഹൻലാൽ- ജിതു മാധവൻ ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *