ആലപ്പുഴ : റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച ഇരുപതുകാരന് രക്ഷകനായി സിപിഒ. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ചത്.ഹരിപ്പാട് അനാരിയിൽ ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം.
ജനശതാബ്ദി ട്രെയിനിന് മുൻപിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിൻ തൊട്ടടുത്ത് എത്താറായപ്പോഴായിരുന്നു ട്രാക്കിൽ നിന്നും സിപിഒ നിഷാദ് യുവാവിനെ സഹസികമായി പിടിച്ചു മാറ്റിയത്. യുവാവിനെ രക്ഷിക്കുന്നതിനിടയിൽ നിഷാദിന്റെ കാലിനും മറ്റ് ശരീരഭാഗങ്ങൾക്കും പരിക്കേറ്റു