വിമാനയാത്രയ്ക്കിടെ നടൻ പൃഥ്വിരാജ് സുകുമാരനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുണ്ടായ സന്തോഷം പങ്കുവച്ച് നടി അഹാന കൃഷ്ണ. പൃഥ്വിരാജിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ് എന്ന് അഹാന കുറിച്ചത്.
ഈ യാത്ര പ്രിയപ്പെട്ടതാകാൻ കാരണം പൃഥ്വിരാജിനെ കണ്ടുമുട്ടിയതും മേഘങ്ങൾക്ക് മുകളിൽ സൂര്യനുദിക്കുന്ന ദൃശ്യം കാണാൻ സാധിച്ചതുമാണെന്ന് അഹാന പറയുന്നു. പൃഥ്വിരാജിനെ കാണുമ്പോൾ മനസ്സിൽ പെട്ടെന്ന് വന്നത് ‘ആംഖോം മേ തേരിഎന്നഅഹാന കൃഷ്ണ കുറിച്ചു.
‘‘സാധാരണ അതിരാവിലെയുള്ള വിമാനയാത്രകൾ എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാൻ അങ്ങനെ പറയില്ല. കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുകാര്യങ്ങൾ ഇന്നത്തെ യാത്രയിൽ സംഭവിച്ചു.
ഒന്ന് എനിക്ക് ഏറെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാൻ കഴിഞ്ഞു എന്നുള്ളതും മറ്റൊന്ന് മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയം കാണാൻ കഴിഞ്ഞു”എന്നുള്ളതുമാണ്. ഇത് രണ്ടും സംഭവിക്കുമ്പോൾ എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്ന പാട്ടാണിത്.’’പൃഥ്വിരാജ്, രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ പുറപ്പെടുകയാണെന്ന് താരത്തിന്റെ അമ്മ മല്ലിക സുകുമാരൻ വെളിപ്പെടുത്തിയിരുന്നു. പുതിയ ലുക്കിലുള്ള പൃഥ്വിരാജിനൊപ്പമാണ് അഹാന കൃഷ്ണ ചിത്രം