നോമ്പെടുക്കാത്ത മുഹമ്മദ് ഷമി കുറ്റക്കാരനെന്ന അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് റസ്വിയുടെ പരാമർശത്തെ പ്രതിരോധിച്ച് ഷമിയുടെ സഹോദരൻ മുംതാസ്. അദ്ദേഹം രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നതെന്ന് പറഞ്ഞ മുംതാസ് ഈ കഠിന ചൂടിൽ നോമ്പ് അനുഷ്ഠിക്കാത്തത്തിന് ഒരു ക്രിക്കറ്റ് കളിക്കാരനെ കളിക്കാരനെ കുറ്റപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും അഭിപ്രായപ്പെട്ടു
.അദ്ദേഹം രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. നോമ്പ് നിലനിർത്തിയിട്ടില്ലാത്ത നിരവധി താരങ്ങൾ ഇത്തവണ ടൂർണമെന്റ് കളിച്ചിട്ടുണ്ട്. അതിനാൽ ഇത് പുതിയ കാര്യമല്ല. അദ്ദേഹത്തെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുന്നത് വളരെ ലജ്ജാകരമാണ്. മുഹമ്മദ് ഷമിയോട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കരുതെന്നും മാർച്ച് 9 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും ഞങ്ങൾ പറയും, മുംതാസ് എഎൻഐയോട് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിൽ പത്ത് ഓവറിൽ 48 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഷമി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മെഗാ ടൂർണമെന്റിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് 19.88 ശരാശരിയിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.മത്സരത്തിനിടയിൽ താരം എനർജി ഡ്രിങ്ക് പോലുള്ള വെള്ളം കുടിച്ചിരുന്നു.
ഇതിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം താരത്തിന് മേൽ ഉയർന്നു. അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയതാണ് ഷമിയെ ആരാധകര്‍ പ്രശംസിക്കുന്നത്.
റമദാന്‍ ആഘോഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം രാജ്യസ്‌നേഹത്തിന് നല്‍കുകയാണ് ഷമി ചെയ്യുന്നതെന്നും ചില ആരാധകര്‍ പറയുന്നു. ഈ കടുത്ത ചൂടിൽ വെള്ളം കുടിക്കാതിരിക്കുക ബുദ്ധിമുട്ടാണെന്നും ഈ അവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന ദൈവമാണ് മുകളിലുള്ളതെന്നും ചിലർ അഭിപ്രായപ്പെട്ടു.