പണ്ട് വീട്ടിലുള്ള എല്ലാവരുമായി ധൈര്യമായി സിനിമ കാണാൻ പോകാമായിരുന്നു ഇവരുടെ ഒക്കെ സിനിമ ആണെങ്കിൽ. ആ സിനിമകൾ കണ്ട് നമ്മൾ ആരും ചിത്തയായിട്ടില്ല. ഓർത്തു ചിരിക്കാനും ചിന്തിക്കാനും നൊമ്പരപെടാനും സ്നേഹിക്കപെടാനും ഒക്കെ തോന്നുന്ന സിനിമകൾ.
നമുടെ ചുറ്റുമുള്ള ഒരുപ്പാട് മനുഷ്യരെ അവരുടെ ഒക്കെ സിനിമകളിൽ നാം. കണ്ടു. അന്നത്തെ സിനിമയിലെ ഓരോ മനുഷ്യരും നമ്മുടെ ആരൊക്കെയോ ആയിരുന്നു. ഇന്ന് സിനിമ ഒരുപ്പാട് മാറി പോയി. ആർക്കും ആരോടും കടപ്പാട് ഇല്ലാത്ത ഈ ലോകത്ത് സിനിമ ഓർക്കാനും ഒന്നും ബാക്കി വയ്ക്കുന്നില്ല.