‘വിക്രമാദിത്യൻ’ എന്ന സിനിമയിലെ എസ്.ഐ വിക്രം ഷേണായി, ‘മാളികപ്പുറ’ത്തിലെ സിപിഒ ഡി. അയ്യപ്പദാസ്, ‘മാർക്കോ’യിലെ മാർക്കോ ഡി. പീറ്റർ എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി ഇൻസ്റ്റയിൽ ‘Memoir’ എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചത്. ഈ പോസ്റ്റിനാണ് നിര്‍മാതാവ് കമന്‍റ് ചെയ്​തത്. മൂവി ക്യാരക്​ടേഴ്സ് അല്ല ഇന്‍ഫ്​ളുവന്‍സേഴ്​സ് എന്നാണ് പോസ്റ്റിന് ഷെരീഫ് കമന്‍റ് ചെയ്​തത്.

അടുത്തിടെ കേരളത്തിലെ കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കുറ്റകൃത്യങ്ങളും വയലന്‍സും വര്‍ധിച്ചപ്പോള്‍ മാര്‍ക്കോ ഉള്‍പ്പെടെയുള്ള വയലന്‍സ് ചിത്രങ്ങള്‍ക്കെതിരെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത്.

ചത്രത്തിലെ വയലന്‍സ് യുവത്വത്തെ സ്വാധീനിക്കുന്നു എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണോ ഈ കമന്‍റ് എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *