മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂർവ്വം എന്ന ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നാൽ അത് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കാഴ്ചയാണുള്ളത്.

സിനിമയുടെ പൂജ ചടങ്ങ് മുതൽ ഇങ്ങോട്ട് എല്ലാ ലൊക്കേഷൻ ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. ഇപ്പോൾ ആ പതിവ് തെറ്റിക്കാതെ ഹൃദയപൂർവ്വത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ പുതിയ ചിത്രവും വൈറലായിരിക്കുകയാണ്ഒരു ചുവന്ന നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് മോഹൻലാൽ വരുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.

മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല രാവണപ്രഭു എന്ന സിനിമയിലെ ലുക്കിനോട് പലരും ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നുണ്ട്. രാവണപ്രഭുവിലെ ഇൻട്രോ സീനിലും ഇന്റർവെൽ ബ്ലോക്കിലും റെഡ്-ബ്ലാക്ക് കളർ കോംബോയിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം

Leave a Reply

Your email address will not be published. Required fields are marked *