നടൻ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ. പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമിൽ വിളിച്ചുകയറ്റുമെന്നും കാര്യം ചോദിച്ചാൽ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നു. നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ബാല ചോദിച്ചിരുന്നുവെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.എലിസബത്ത് പറഞ്ഞത്

‘പല അധികാരികളുമായും ബാലയ്‌ക്ക് ബന്ധമുണ്ട്. ബാഗിൽ മയക്കുമരുന്ന് വല്ലതും വച്ച് എന്നെ കേസിൽ കുടുക്കുമോയെന്ന് ഭയമുണ്ട്. ബാല പ്രതികാരത്തോടെ കാത്തിരിക്കുകയായിരിക്കും. ഇപ്പോൾ എന്തെങ്കിലും സംസാരിച്ചാൽ പ്രശ്‌നമായാലോ എന്നുകരുതി മിണ്ടാത്തതാണ്. ഞാൻ ആരുമില്ലാത്ത ഒരാളാണ്. കുറച്ച് മാസങ്ങൾ കൂടി കഴിയുമ്പോൾ വണ്ടിയിടിച്ചോ മറ്റോ അവസാനിപ്പിക്കും എന്ന പേടിയുണ്ട്. ആരും അപ്പോഴിതൊന്നും ഓർക്കില്ല.

പലരെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ശത്രുക്കളാക്കുന്ന സ്വഭാവം ബാലയ്‌ക്കുണ്ട്.2008 -2009 കാലത്ത് ബാലയ്‌ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്‌തിരുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ യുഎസിൽ പ്രോഗ്രാം ചെയ്‌തിരുന്നു. അവർ വിളിക്കുന്നതാണ് എന്നായിരുന്നു മറുപടി.

എന്റെ മുന്നിൽ വച്ച് ഫോൺ എടുക്കില്ലായിരുന്നു. ചെകുത്താൻ കേസിൽ പൊലീസ് വീട്ടിലെത്തിയപ്പോൾ അയാൾ എന്നെ മുറിയിൽ പൂട്ടിയിട്ടു. എന്നെക്കൂടി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു ബാലയുടെ ലക്ഷ്യം. ഇതിനുവേണ്ടിയാണ് എന്നെ ചെകുത്താന്റെ വീട്ടിൽ കൊണ്ടുപോയത്. പിന്നീട് പല ഇന്റർവ്യൂകളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവല്ലോ എന്ന് അയാൾ പറഞ്ഞിട്ടുണ്ട്. ‘

Leave a Reply

Your email address will not be published. Required fields are marked *