ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട്
സിനിമയിടെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദനെതിരെ നടൻ ബാല ഉയർത്തിയ ആരോപണങ്ങൾ വലിയ വിവാദമായിരുന്നു. ഉണ്ണി മുകുന്ദന്‍ താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ പേര്‍ക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാല ആരോപിച്ചത്.
എന്നാൽ പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിച്ചതെന്നും പിന്നീട് താൻ ബാലക്ക് രണ്ടരലക്ഷം നൽകിയിരുന്നുവെന്നും ഉണ്ണി വിശദീകരിച്ചു. ഇതിന്റെ തെളിവുകളും ഉണ്ണി പുറത്തുവിട്ടു. അതേസമയം മേക്കപ്പ്മാൻ അടക്കമുള്ളവരുടെ പ്രതിഫലമായിരുന്നു അതെന്നാണ് ബാല പിന്നീട് പറഞ്ഞത്. ഇപ്പോഴിതാ അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തുകയാണ് ബാലയുടെ മുൻ ഭാര്യ എലിസബത്ത്.
യുട്യൂബ് വീഡിയോയിലൂടെയാണ് പ്രതികരണം. ഉണ്ണിയുടേയോ സിനിമയുടേയോ പേര് പറയാതെയാണ് എലിസബത്ത് കാര്യങ്ങൾവിശദീകരിച്ചത്എലിസബത്തിന്റെ വാക്കുകൾ -‘ സിനിമയിലേക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് വിളിച്ചപ്പോൾ പുള്ളി ടൈഫോയിഡ് പിടിച്ച് കിടക്കുകയാണ്. ഏകദേശം 20 ദിവസത്തോളം ആശുപത്രിയിലായിരുന്നു. പിന്നീടാണ് സിനിമ ചർച്ചകളൊക്കെ നടന്നത്. ഇവർ തമ്മിൽ പ്രതിഫലത്തിന്റെ കാര്യം എന്താണ് പറഞ്ഞതെന്ന് അറിയില്ല, പക്ഷെ എന്നോട് പറഞ്ഞത്
പുള്ളിക്ക് ഒരുലക്ഷം ആണ് ഒരു ദിവസത്തെ പ്രതിഫലം എന്നാണ്. 30 ദിവസമാണ് ആദ്യം പറഞ്ഞത് അനുസരിച്ച് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. സ്വാഭാവികമായും 30 ലക്ഷം കിട്ടേണ്ടതല്ലേ, തമിഴ് സിനിമയിൽ എനിക്ക് രണ്ട് ലക്ഷമാണ് പ്രതിഫലം എന്നൊക്കെ പറഞ്ഞിരുന്നു. ഞാനും ആ സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു.
ഹോം നഴ്സ് പോലെയാണ് കൊണ്ടുപോയതെന്ന് ഇപ്പോൾ മനസിലാക്കുന്നു.ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ എന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നെ വന്ന് എന്നോട് പറഞ്ഞത് സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, ടൈറ്റാണ്, മെല്ലെ പ്രതിഫലം തരാം എന്നാണ് പറഞ്ഞതെന്നാണ്. ഇതിനിടയിൽ പുള്ളിക്കും എനിക്കുമൊക്കെ വയ്യാതായി.
എനിക്ക് ന്യുമോണിയ പിടിപ്പെട്ടു. പക്ഷെ പുള്ളി ചികിത്സിച്ചില്ല, ഒടുവിൽ എന്റെ വീട്ടുകാർ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. എന്നെ ജോലിക്ക് വിടാത്തതും പഠിക്കാൻ വിടാത്തതും വീട്ടുകാർക്ക് അതൃപ്തിയായിരുന്നു. ഇത് സമ്മതിക്കുകയാണെങ്കിൽ തിരിച്ചുപോയിക്കോയെന്ന് പറഞ്ഞു.
അങ്ങനെ ആറ് മാസത്തോളം ഞങ്ങൾ സെപറേറ്റഡ് ആയിരുന്നു. അതിന്റെ ഇടയിൽ എന്താണ് നടന്നതെന്ന് അറിയില്ല. പിന്നെ വീണ്ടും ഞാൻ തിരിച്ചുപോയി. ആ സമയത്താണ് പടം റിലീസ് ചെയ്യുന്നത്. റിലീസ് ആകുന്നത് വരെ പ്രതിഫലം കൊടുത്തില്ലെന്നത് പരാതി പറയുന്നില്ല. റിലീസായതിന് തൊട്ട് പിന്നാലെയാണ് മാധ്യമങ്ങളെ വിളിച്ച് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പറയുന്നത്.