അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ. ഇന്റർപോള്‍ തേടുന്ന അലക്സാസ് ബേസിയോകോവ് ആണ് പിടിയിലായത്. സിബിഐയുടെ നിർദേശപ്രകാരം കേരള പൊലീസാണ് പ്രതിയെ വർക്കലയിൽ വച്ച് പിടികൂടിയത്.
അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. കോടതി വഴി വിദേശത്തേക്ക് കൈമാറും.സൈബര്‍ ക്രിമിനല്‍, തീവ്രവാദ, ലഹരിമരുന്ന് സംഘങ്ങള്‍ക്കായി ക്രിപ്റ്റോകറന്‍സി തട്ടിപ്പ് നടത്തിയ കുറ്റവാളിയാണ് അലക്സാസ് ബേസിയോകോവ്. 96 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് ഗരാന്റസ് എക്സ്ചേഞ്ച് വഴി 2019നുശേഷം നടന്നത്