കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള തന്റെ പ്ലാൻ വ്യക്തമാക്കി മെന്ററായി ചുമതലയേറ്റ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ൻ ബ്രാവോ. ഗൗതം ഗംഭീറിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടെന്നും എനിക്ക് എന്റേതായ ശൈലിയുണ്ടെന്നും ബ്രാവോ പറഞ്ഞു.
ഗംഭീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സീസണിൽ മൂന്നാം ഐപിഎൽ കിരീടം നേടിയ കെകെആർ, ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള ഗംഭീറിന്റെ നീക്കത്തെ തുടർന്നാണ് ആ സ്ഥാനത്തേക്ക് ബ്രാവോയെ നിയമിച്ചത്.
ഗംഭീറിന് അദ്ദേഹത്തിന്റെ ശൈലി ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു, എനിക്ക് എന്റെ ശൈലിയുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ വിജയിച്ച ചില പദ്ധതികൾ തുടരും, ചില പുതിയ പരീക്ഷണങ്ങളുമുണ്ടാകും, ബ്രാവോ കൂട്ടിച്ചേർത്തു. ഈ മാസം 22 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. ഈ സീസണിലെ ഉദ്ഘാടന മത്സരവും ഇതാണ്.