ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരെ ഗുരുതര െവളിപ്പെടുത്തലുമായി നടന്റെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്ന ആളാണ് ഇവരെന്നും കോകില ആരോപിക്കുന്നു.
ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു. ഞാനും ഒരു പെണ്ണാണ്, എനിക്കും വേദനയുണ്ട്. നിങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. എലിസബത്ത് ചേച്ചിയോട് ആണ് എനിക്ക് പറയാനുള്ളത്.
അൽപ്പം മുൻപാണ് അവരുടെ വിഡിയോ ഞാൻ കണ്ടത്. എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പെണ്ണായ നിങ്ങൾ പല തരത്തിലുള്ള ആരോപണങ്ങളാണ് വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. മാമ ഒരിക്കലുംഎല്ലാം തുറന്ന് പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞാൽ നാണക്കേട് നിങ്ങൾക്കല്ല, ഞങ്ങൾക്കാണ്.
ഞാനിപ്പോൾ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തിലാണ് കഴിയുന്നത്. അതുപോലെ നിങ്ങളും റജിസ്‌റ്റർ വിവാഹം ചെയ്‌ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ പറ്റിക്കുന്നു, കുറ്റം പറയുനിങ്ങളുടെ ഭർത്താവ് ഒരു ഡോക്‌ടർ അല്ലേ, അയാളെ പറ്റി ആദ്യം പറയൂ. അത് നിങ്ങൾ ആദ്യം പുറംലോകത്തോട് പറയൂ
. നിങ്ങൾ സ്വന്തം ഭർത്താവിനൊപ്പം സന്തോഷമായി ഇരിക്കൂ. നിങ്ങൾ പോയതല്ലേ, ഇപ്പൊ ഒന്നര വർഷം കഴിഞ്ഞ് വന്ന് സംസാരിക്കുന്നത് എന്തിനാണ്? മുൻപ് തന്നെ ഇതൊക്കെ പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ്, എന്നാൽ മാമയാണ് തടഞ്ഞത്. വേണ്ട, പോട്ടെ പാവമാണ് നന്നായിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
നിങ്ങൾ കഴിഞ്ഞ 15 വർഷമായി മരുന്ന് കുടിക്കുന്ന ആളല്ലേ, എല്ലാവരും അറിയട്ടെ. എല്ലാവരും നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ, പാവമാണ്, നന്നായി ഇരിക്കുന്നു എന്നാണ് വിചാരിക്കുന്നത്. എന്നാൽ അവരുടെ ഉള്ളിലെന്താണെന്ന് ആർക്കും അറിയില്ലല്ലോറജിസ്റ്റർ വിവാഹം ചെയ്ത ഡോക്ടർക്കൊപ്പം സന്തോഷമായി ജീവിക്കൂ. മാമയെ ബുദ്ധിമുട്ടിക്കാതിരിക്കൂ. തെളിവുകൾ കയ്യിലുണ്ട്, എന്നാൽ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.
മാമയും നിങ്ങളുടെ സഹോദരനും തമ്മിലുള്ള ഫോൺ മെസേജിന്റെ സ്ക്രീൻ ഷോട്ട്, നിങ്ങൾക്കെതിരായ പൊലീസ് പരാതിയുടെ പകർപ്പ്, ഡിപ്രഷൻ കൂടി ആത്മഹത്യ പ്രവണത കാണിക്കുന്ന അവസ്ഥയിൽ നിങ്ങൾ ഇരുന്നതിന്റെ മെഡിക്കല്‍ റിപ്പോർട്ട് എല്ലാം ഞങ്ങളുടെ കയ്യിലുണ്ട്.
ഇതൊന്നും എല്ലാവരുടെയും മുന്നിൽ തുറന്നു കാണിക്കണമെന്ന് ഞങ്ങൾക്കൊരു ആഗ്രഹവുമില്ലായിരുന്നു.
മാമയുടെ പേരാണ് നിങ്ങൾ മൂലം മോശമായത്, എന്തൊക്കെ കുറ്റങ്ങൾ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞു. എന്നാൽ അദ്ദേഹം ഇപ്പോഴും നിങ്ങളെ വെറുതെ വിട്ടേക്കൂ, ഒരു പാവമല്ലേ എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇതുവരെ ഞാൻ ഒന്നും മിണ്ടാതിരുന്നത്. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ, നേരിടാൻ ഞാൻ തയാറാണ്.