ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിനും ആരാധകര്‍ക്കും ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ് തിരിച്ചെത്തുന്നു. ബാറ്റിംഗില്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായ താരം കീപ്പിങ്ങില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കളത്തിലിറങ്ങുന്നതോടെ രാജസ്ഥാന്റെ കിരീട പ്രതീക്ഷകള്‍ക്ക് ഇരട്ടിവേഗം. കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം, അധികം വൈകാതെ കളത്തിലേക്ക് തിരിച്ചെത്തും.
ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരം ബാറ്റിംഗില്‍ ഫിറ്റ്നസ് ടെസ്റ്റ് പാസായിവിക്കറ്റ് കീപ്പിങ്ങിന് ഇന്ത്യന്‍ താരമായ ധ്രുവ് ജൂറേല്‍ ടീമിലുള്ളതിനാല്‍ രാജസ്ഥാന് മറ്റ് ആശങ്കകളില്ല.
മാര്‍ച്ച് 23ന് ഹൈദരാബാദില്‍ സണ്‍റൈസേഴ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഓപ്പണറായി സ്ഥിരപ്പെട്ട ശേഷമുള്ള സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മിന്നും പ്രകടനം നടത്തിയേ തീരു.