സംവിധായകന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ബേസില്‍ ജോസഫ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളിയിലൂടെയാണ് ഈ സംവിധായകന്‍ ഇന്ത്യയിലും പുറത്തുമുള്ള സിനിമാപ്രേമികളുടെ കൈയടി നേടിയത്. ഇപ്പോഴിതാ നടനായും അപാര റീച്ച് സൃഷ്ടിച്ചിരിക്കുകയാണ് ബേസില്‍.എന്നാല്‍ അടുത്തിടെ സംഭവിച്ച ഒടിടി റിലീസിലൂടെ ചിത്രം രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികളിലേക്ക് എത്തുകയും അവിടങ്ങളിലൊക്കെ പ്രീതി നേടുകയും ചെയ്തിരിക്കുകയാണ്.
ബേസിലിന്‍റെ പ്രകടനത്തിന് കൂടിയാണ് കൈയടികള്‍ ലഭിക്കുന്നത്.റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും ചിത്രം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ഏറ്റവും വലിയ കൗതുകം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രം ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. കന്നഡത്തില്‍ രണ്ടാമതും ഹിന്ദിയില്‍ നാലാമതുമാണ് ചിത്രം.
നടനെന്ന നിലയില്‍ ബേസിലിന് വലിയ ബ്രേക്ക് ആണ് ഈ ചിത്രം ഉണ്ടാക്കുക. ഇതര ഭാഷകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താനും ഇത് കാരണമായേക്കാം.അതേസമയം ബേസിലിന്‍റെ നടനായുള്ള തമിഴ് അരങ്ങേറ്റം ഇതിനകം ഉറപ്പായിട്ടുണ്ട്.
സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെരവി മോഹന്‍ (ജയം രവി) ആണ്